അനുസ്മരിച്ചു

ഐ.പി.സി.ഡൽഹി സ്റ്റേറ്റ് മുൻ ജോയിന്റ് സെക്രട്ടറി, ട്രഷറർ, ജനറൽ കൌൺസിൽ മെമ്പർ എന്നീ നിലകളിൽ സുസ്ത്യർഹമായ സേവനം അനുഷ്ഠിച്ച് 2021 നവംബർ 16 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ബ്രദർ. കോശി മാത്യു വിന്റെ സേവനങ്ങളെയും, ഡൽഹി സ്റ്റേറ്റ് നും ഐ.പി.സി പ്രസ്ഥാനത്തിനും അദ്ദേഹം നൽകിയ സംഭവനകളെയും ഐ.പി.സി. ഡൽഹി സ്റ്റേറ്റ് ലെ ദൈവ ദാസന്മാരും വിശ്വാസികളും നന്ദിയോടെയും, കണ്ണീരോടും കൂടെ സ്മരിച്ചു. ഐപിസി മയൂർ വിഹാർ ഫേസ് 2 സഭാ ഹാളിൽ ഫിസിക്കൽ ആയും സൂം പ്ലാറ്റ് ഫോമിലൂടെ ഓൺലൈൻ ആയും ഇന്ത്യയിലും വിദേശത്ത് നിന്നുമായി അനേകർ അനുശോചന മീറ്റിംഗിൽ പങ്കെടുത്തു. ഐ.പി.സി. ഡൽഹി സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ. കെ. വി. ജോസഫ് മീറ്റിംഗിൽ അധ്യക്ഷനായിരുന്നു. ഐ.പി.സി.ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വിത്സൻ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്, ഡൽഹി സ്റ്റേറ്റ് കൌൺസിൽ അംഗങ്ങൾ, സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേൽ, രക്ഷാധികാരി പാസ്റ്റർ കെ ജോയി,മുൻ പ്രസിഡന്റ്‌ പാസ്റ്റർ. സാമൂവൽ.എം. തോമസ്, ഡിസ്ട്രിക്ട് പാസ്റ്റഴ്‌സ്, ഏരിയ കോർഡിനേറ്റേഴ്‌സ്, PYPA പ്രതിനിധികൾ, സോദരി സമാജം പ്രതിനിധികൾ, സൺ‌ഡേ സ്കൂൾ പ്രതിനിധികൾ, ഡൽഹി സ്റ്റേറ്റ് ലെ മുൻകാല ശുശ്രൂഷകന്മാർ, മുൻകാല വിശ്വാസികൾ, പഞ്ചാബ് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. കെ. കോശി,പരേതന്റെ കുടുംബാംഗങ്ങൾ ഐ.പി.സി. പത്തനംതിട്ട ഡിസ്ട്രിക്ട് പ്രതിനിധികൾ എന്നിവർ മീറ്റിംഗിൽ പങ്കെടുത്ത് കുടുംബത്തെ അനുശോചനം അറിയിച്ചു. ഡൽഹി സ്റ്റേറ്റ് ന് ഒരു തീരാ നഷ്ടമാണ് ബ്രദർ കോശി മാത്യുവിന്റെ ദേഹ വിയോഗം എന്നത് എല്ലാവരും ആവർത്തിച്ചു പറഞ്ഞു. പാസ്റ്റർ കെ. ജോയി യുടെ പ്രാർത്ഥനയോടും ആശി ർവാദത്തോടും കൂടെ മീറ്റിംഗ് പര്യവസാനിച്ചു.

Leave A Reply

Your email address will not be published.