ഐപിസി ഡൽഹി സ്റ്റേറ്റ് 28 മത് വാർഷിക കൺവെൻഷന് അനുഗ്രഹീത സമാപ്തി.

ഐപിസി ഡൽഹി സ്റ്റേറ്റ് 28 മത് വാർഷിക കൺവെൻഷന് അനുഗ്രഹീത സമാപ്തി.

ഡൽഹി അംബേദ്കർ ഭവനിൽ ഒക്ടോബർ 28 ന് ആരംഭിച്ച 28 മത് വാർഷിക കൺവെൻഷൻ 30 ഞായറാഴ്ച 9 മണി മുതൽ 1 മണി വരെ നടന്ന സംയുക്ത ആരാധനയോടു കൂടി അനുഗ്രഹമായി സമാപിച്ചു. മീറ്റിങ്ങിൽ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. സാം ജോർജ് അധ്യക്ഷൻ ആയിരുന്നു. വൈസ് പ്രസിഡന്റ്‌ പാസ്റ്റർ. കെ. വി. ജോസഫ് സങ്കീർത്തന പ്രബോധനം നടത്തി.പാസ്റ്റർ. സാം ദാനിയേൽ( പാമ്പാടി, കേരള )ക്രിസ്തുവിന്റെ മണവാട്ടിയായ സഭയുടെ ഒരുക്കവും, എടുത്തുകൊള്ളപ്പെടലും എന്ന വിഷയത്തിൽ &പ്രത്യാശ ഭരിത മായ ലഘു സന്ദേശം നൽകി. പാസ്റ്റർ കെ.സി. തോമസ്, ഡോ. മേരി ദാനിയേൽ എന്നിവർ ആശംസ അറിയിച്ചു.സ്റ്റേറ്റ് പ്രസിഡന്റ്. ഡോ. ഷാജി ദാനിയേൽ സമാപന സന്ദേശം നൽകി.
മത്തായി 15 ൽ പറഞ്ഞിരിക്കുന്ന കനാന്യ സ്ത്രീയെ ഉദ്ധരിച്ചുകൊണ്ട് യഹൂദനും, ജാതിയും എന്നുള്ള വ്യത്യാസം ഇല്ലാതെ, കർത്താവായ യേശു ക്രിസ്തുവിന്റെ ക്രൂശ് മരണത്തിൽ വിശ്വസിക്കുന്ന ഏവർക്കും അപ്പന്റെ കൂടെ തീൻ മേശയിലേക്ക് സ്വാഗതം ഉണ്ടെന്നും, ആ സുദിനം അതിവേഗം സംഭവിക്കും എന്നും കർത്താവിന്റെ വരവിൽ നാം ജാതി, ഭാഷ, വംശ, ഗോത്ര വ്യത്യാസമില്ലാതെ അപ്പന്റെ തീൻ മേശയിൽ അവനോടു കൂടെ കൂട്ടായ്മ ആചരിക്കും എന്ന് പ്രത്യാശ ജനകമായ സന്ദേശം അദ്ദേഹം നൽകി.ഐപിസി ഡൽഹി സ്റ്റേറ്റ് ലെ വിവിധ ഡിസ്ട്രിക്ട് കളിൽ കഴിഞ്ഞ 5 വർഷത്തിൽ അധികമായി വിവിധ നിലകളിൽ സഭാ ശുശ്രൂഷകൾ ചെയ്തു വന്ന 9 സുവിശേഷകന്മാർക്ക് പ്രെസ്ബിറ്ററി യുടെ തീരുമാനപ്രകാരം സംയുക്ത ആരാധനയിൽ ഓർഡിനേഷൻ നൽകി. പുതുതായി ആരംഭിച്ച ആയ നഗർ ഏരിയയുടെ കോർഡിനേറ്റർ പാസ്റ്റർ ജോസഫ് ജോയിയെയും കുടുംബത്തെയും സഹ ശുശ്രൂഷകന്മാരെയും സമർപ്പിച്ച് പ്രാർത്ഥിച്ച് ശുശ്രൂഷക്കായി വേർതിരിച്ചു.ഡൽഹി സ്റ്റേറ്റ് വെൽഫയർ ബോർഡ്‌ സെക്രട്ടറി ആയി പ്രവർത്തിച്ചു കൊണ്ടിരുന്ന ബ്രദർ തോമസ് ജോർജിന് യാത്രഅയപ്പ് നൽകി. തന്റെ പ്രവർത്തനത്തിന് നന്ദി സൂചകമായി ഡൽഹി സ്റ്റേറ്റ് വെൽഫയർ ബോർഡ്‌ മൊമെന്റോ നൽകി ആദരിച്ചു.പാസ്റ്റർ രാജു സദാശിവൻ & ടീം അനുഗ്രഹീത ആരാധനക്ക് നേതൃത്വം നൽകി. നോയിഡ ഡിസ്ട്രിക്ട് പാസ്റ്റർ ഫിലിപ്പ് ഏബ്രഹാമിന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ 28 മത് കൺവെൻഷനും സംയുക്ത ആരാധനയും അനുഗ്രഹമായി പര്യവസാനിച്ചു

 

 

Leave A Reply

Your email address will not be published.