“നല്ല ഇടയൻ” എന്ന ഗാനത്തിന്റെ പ്രകാശനവും സമർപ്പണ ശുശ്രൂഷയും 2022 ആഗസ്റ്റ് 15ന്.

“നല്ല ഇടയൻ” എന്ന ഗാനത്തിന്റെ പ്രകാശനവും സമർപ്പണ ശുശ്രൂഷയും 2022 ആഗസ്റ്റ് 15ന്.

ഡൽഹി:നല്ല ഇടയൻ യേശു നാഥൻ ജീവൻ നൽകിടുന്നു…. നിത്യജീവൻ നൽകിടുന്നു ..
എന്നു തുടങ്ങുന്ന ഗാനം .. അവസാനിക്കുന്നത് : ആ ഇടയൻ എന്റെ ഇടയൻ എന്നു പാടിയാണ് … ഈ മനോഹരഗാനം രചിച്ചത് ഐ.പി.സി ബെഥേൽ ദിൽഷാഡ് ഗാർഡൻ സഭ യുടെ അംഗമായ ബ്രദർ സാം തോമസാണ് , ബ്രദർ സൈമൺ പോത്തനികാട് ഓർക്കസ്ട്രേഷൻ നിർവ്വഹിച്ച് ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ക്രൈസ്തവ കൈരളിക്ക് എറെ സുപരിചിതനായ ബ്രദർ ബിനു ചാരുതയാണ്.

ആഗസ്റ്റ്15 ന് ഗ്രയ്റ്റർ നോയിഡയിൽ വച്ച് നടക്കുന്ന ഐപിസി ഡൽഹി സ്റ്റേറ്റ് സണ്ടേസ്കൂൾ അസോസിയേഷന്റെ B.L.A.S.T പ്രോഗ്രാമിൽ വച്ച് ഐപിസി ഡൽഹി സ്റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷൻ ഡയറക്ടർ പാസ്റ്റർ ബിനോയി ജേക്കബ് ഐപിസി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് ന് നൽകി നല്ല ഇടയൻ എന്ന ഗാനത്തിന്റെ സമർപ്പണ ശുശ്രൂഷ നിർവഹിക്കും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് പ്രകാശനം നിർവ്വഹിക്കുന്നതാണ്.

Leave A Reply

Your email address will not be published.