ഐപിസി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷൻ ടീച്ചേഴ്സ് ഡേ യോടു അനുബന്ധിച്ചു നടന്ന ചടങ്ങിൽ സണ്ടേസ്ക്കൂൾ ടീച്ചേഴ്സിനെ ആദരിച്ചു.

ഐപിസി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷൻ ടീച്ചേഴ്സ് ഡേ യോടു അനുബന്ധിച്ചു നടന്ന ചടങ്ങിൽ സണ്ടേസ്ക്കൂൾ ടീച്ചേഴ്സിനെ ആദരിച്ചു.

ന്യുഡൽഹി: ഐപിസി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷൻ ടീച്ചേഴ്സ് ഡേ യോടു അനുബന്ധിച്ചു ഗ്രീൻപാർക്കിൽ നടന്ന ചടങ്ങിൽ സണ്ടേസ്ക്കൂൾ ടീച്ചേഴ്സിനെ ആദരിച്ചു. ശനിയാഴ്ച്ച വൈകിട്ടു ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ ഡയറക്ടർ പാസ്റ്റർ ബിനോയി ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മീറ്റിങ്ങിൽ ഐ പി സി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജും മുഖ്യ സന്ദേശം നൽകി.

കോവിഡകാലത്ത് , രാജ്യത്തെ എല്ലാ സണ്ടോസ്ക്കൂൾ ക്ലാസ്സുകളും അടഞ്ഞു കിടന്നപ്പോഴും ഡൽഹിയിൽ 2019ൽ ഓൺലൈനായി സണ്ടേസ്ക്കൂൾ ക്ലാസ്സുകൾക്ക് തുടക്കമിടാനും അതു തുടർച്ചായി രണ്ടു വർഷങ്ങൾ മുടക്കമില്ലാതെ നടത്തുവാനും മറ്റു സംസ്ഥാനങ്ങളിലെ സണ്ടേസ്ക്കൂളുകൾക്ക് ഓൺലൈൻ ക്ലാസ്സുകളുടെ മാത്യക സമർപ്പിക്കുവാനും
ഡൽഹിസണ്ടേസ്ക്കൂൾ അസോസിയേഷനു കഴിഞ്ഞു. സൂം പ്ലാറ്റ്ഫോമിൽ ഒന്നു മുതൽ പന്ത്രണ്ട് ക്ലാസ്സുകൾവരെ ഇഗ്ലീഷും ഹിന്ദിയിലുമായി നടക്കുന്ന ക്ലാസ്സുകളിലെക്ക് സഭാ ഭേദമന്യേ എല്ലാം കുട്ടികൾക്കു രജിസ്റ്റർ ചെയ്തു പങ്കെടുക്കാവുന്ന നിലയിൽ സണ്ടേസ്കൂളിന്റെ ക്രമികരണങ്ങൾ ചെയ്ത സണ്ടെസ്ക്കൂൾ ബോർഡിനെ മീറ്റിങ്ങ് പ്രശംസിച്ചു.

ടീച്ചേഴ്‌സിനു വേണ്ടിയുള്ള വിവിധ പ്രോഗ്രാമുകൾക്ക് സണ്ടേസ്ക്കൂൾ സെക്രട്ടറി റോജി മാത്യു , സിസ്റ്റർ ഫേബി ജെയിംസ് , സിസ്റ്റർ ഷേബാ ജോയി നേത്യത്വം നൽകി . ഐ പി സി ഡൽഹി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ കെ വി ജോസെഫിൻൻെ സമാപന സന്ദേശത്തോടെ മീറ്റിംഗ് അവസാനിച്ചു

Leave A Reply

Your email address will not be published.