ഐപിസി ഡൽഹി സ്റ്റേറ്റ് നു പുതിയ നേതൃത്വം

ഐപിസി ഡൽഹി സ്റ്റേറ്റ് നു പുതിയ നേതൃത്വം.
ഐപിസി ഡൽഹി സ്റ്റേറ്റ് ന് 2021-2024 ലേക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. 2021 ഏപ്രിൽ 10 ന് ഗ്രേറ്റർ നോയിഡയിലുള്ള ഹാർവെസ്റ്റ് ബൈബിൾ കോളേജ് ആഡിറ്റൊറിയത്തിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു കൂടിയ ജനറൽ ബോഡിയിൽ അടുത്ത 3വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് : പാസ്റ്റർ ഷാജി ദാനിയേൽ, വൈസ് പ്രസിഡന്റ്‌ : പാസ്റ്റർ. കെ. വി. ജോസഫ്, സെക്രട്ടറി : പാസ്റ്റർ. സാം ജോർജ്, ജോയിന്റ് സെക്രട്ടറി. ബ്രദർ.കെ. വി. തോമസ്, ട്രെഷറർ : ബ്രദർ. ജോൺസൺ മാത്യു എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ 31 അംഗങ്ങൾ ഉള്ള കൗൺസിൽ നെയും തിരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.