ഐപിസി ഡൽഹി സ്റ്റേറ്റ് 28 മത് വാർഷിക കൺവെൻഷൻ 2022 ഒക്ടോബർ 28 മുതൽ 30 വരെ

 

ഐപിസി ഡൽഹി സ്റ്റേറ്റ് 28 മത് വാർഷിക കൺവെൻഷൻ 2022 ഒക്ടോബർ 28 മുതൽ 30 വരെ.
ന്യൂ ഡൽഹി : ഐപിസി ഡൽഹി സ്റ്റേറ്റ് ന്റെ 28 മത് വാർഷിക കൺവെൻഷനും, ശുശ്രൂഷക സമ്മേളനവും 2022 ഒക്ടോബർ 28 മുതൽ 30 വരെയുള്ള തിയതികളിൽ ഡൽഹി അംബേദ്കർ ഭവനിൽ വച്ച് നടക്കും. 28 ന് ഉച്ചകഴിഞ്ഞ് 3 മണിയോടു കൂടി ആരംഭിക്കുന്ന ശുശ്രൂഷക സമ്മേളനത്തോടെ മീറ്റിങ്ങുകൾക്ക് തുടക്കമാകും. വൈകിട്ട് 6 മണിക്ക് നടക്കുന്ന പൊതുയോഗം സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഷാജി ദാനിയേൽ ഔദ്യോഗികമായി ഉൽഘാടനം ചെയ്യും. പാസ്റ്റർ. രാജു സദാശിവൻ & ടീം ആരാധനകൾക്ക് നേതൃത്വം നൽകും. ഡോ. ജോർജ് ചവണിക്കമണ്ണിൽ, ഡോ. ഷാജി ദാനിയേൽ, പാസ്റ്റർ. സാം ദാനിയേൽ, പാസ്റ്റർ. കെ. സി. തോമസ് എന്നിവർ വിവിധ സെക്ഷനുകളിൽ പ്രസംഗിക്കും.പാസ്റ്റർ. രാജു സദാശിവൻ & ടീം ആരാധനകൾക്ക് നേതൃത്വം നൽകും. സൺഡേസ്കൂൾ, സോദരി സമാജം, പി വൈ പി എ എന്നിവയുടെ വാർഷിക മീറ്റിങ്ങുകളും നടക്കും. ഞായറാഴ്ച രാവിലെ 9 മുതൽ 1 മണിവരെ നടക്കുന്ന ഡൽഹി സ്റ്റേറ്റ് ലെ സഭകളുടെ സംയുക്ത ആരാധനയോടു കൂടി ഈ വർഷത്തെ കൺവൻഷൻ സമാപിക്കും.
സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജിന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ കൺവെൻഷന്റെ വിപുലമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

Leave A Reply

Your email address will not be published.