ലോഗോ പ്രകാശനം ചെയ്തു

ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷന്റെ “ബ്ലാസ്റ്റ് പ്രോഗ്രാം” ലോഗോ പ്രകാശനം ചെയ്തു.

ന്യുഡൽഹി: ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷന്റെ സ്പിരിച്ചൽ പ്രോഗ്രാമായ ബ്ലാസ്റ്റ്(ബൈബിൾ ലേണിംഗ് ആൻറ് സ്പിരിചൃൽ ട്രെയിനിംങ്ങ്) ൻറെ പ്രോഗ്രാം ലോഗോ പ്രകാശനം ചെയ്തു. 2024 മെയ്‌ 12 ന് ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് ഹെഡ് കോർട്ടെഴ്സിൽ നടന്ന ഓപ്പറേഷനൽ ലോഞ്ച് മീറ്റിംഗിൽ ഐപിസി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് , സണ്ടേ സ്ക്കൂൾ ഡയറക്ടർ പാസ്റ്റർ സന്തോഷ് ടി.സി യ്ക്കു നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ഐപിസി ഡൽഹി സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ഷിബു ജോർജ്ജ് , സ്റ്റേറ്റ് ട്രഷറർ ജോൺസൺ എം , പബ്ലിക്കേഷൻ ബോർഡ് ചെയർമാൻ പാസ്റ്റർ സി ജോൺ , സണ്ടേസ്ക്കൂൾ സെക്രട്ടറി തോമസ് ഗീവർഗീസ്, ജോയിന്റ് സെക്രട്ടറി ലിന്റോ പി തോമസ് , ട്രഷറർ രഞ്ജിത്ത് ജോയി, സണ്ടേസ്ക്കൂൾ കൗൺസിൽ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

കുട്ടികളുടെയും യുവജനങ്ങളുടെയും ആത്മികമായ അഭിവൃദ്ധി ലക്ഷ്യമാക്കി സണ്ടേസ്കൂൾ അസോസിയേഷൻ എല്ലാ വർഷവും നടത്തുന്ന ബൈബിൾ ലേണിംഗ് ആൻറ് സ്പിരിചൃൽ ട്രെയിനിംങ്ങ് പ്രോഗ്രാം ഈ വർഷം ആഗസ്റ്റ് 15 ന് രാവിലെ 9 മുതൽ വൈകിട്ട് 4 മണിവരെ ഗ്രയ്റ്റർ നോയിഡയിലുള്ള ഹാർവസ്റ്റ് മിക്ഷൻ കോളെജിൽ വച്ച് നടക്കും.  ഈ വർഷത്തെ പ്രോഗ്രാമിൽ ‘ചോസൻ ജനററേഷൻ’ എന്ന തീമിനെ അധീകരിച്ച് ഇവ. ഷിബിൻ സാമുവൽ ക്ലാസ്സുകൾ എടുക്കുബോൾ കുട്ടികളുടെ പ്രോഗ്രാമുകൾ നയിക്കുന്നത് ചോസൻ ജനററേഷൻ എന്ന ടീമായിരിക്കും.ന്യൂസ്‌ ഡസ്ക് .  ഐ.പി.സി. ഡല്‍ഹി സ്റ്റേറ്റ്.

Comments are closed.