ആദരിച്ചു

ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജം പൂർവ്വകാല പ്രവർത്തകരായ സഹോദരിമാരെ ആദരിച്ചു.

ഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജത്തിന്റെ നേതൃത്വത്തിൽ  ഐപിസി മയൂർ വിഹാർ ഫെസ് 2 ചർച്ചിൽ വച്ച് പൂർവ്വകാല പ്രവർത്തകരായ സഹോദരിമാർ മോളി മാത്യു, ലീലാമ്മ ശമുവേൽ, അമ്മിണി എബ്രഹാം എന്നിവരെ 2024-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ പ്രവർത്തന ഉദ്ഘാടന പരിപാടിയിൽ ആദരിച്ചു. സിസ്റ്റർ മോളി മാത്യുവിന്റെ നീണ്ട 20 വർഷത്തെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ് സോദരി സമാജത്തിന്റെ സെക്രട്ടറിയായും ഉപാധ്യക്ഷൻ ആയും കൗൺസിൽ മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്. ഐപിസി ഡൽഹി സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജിന്റെ നേതൃത്വത്തിൽ നടന്ന മീറ്റിങ്ങിൽ സോദരി സമാജം സെക്രട്ടറി സിസ്റ്റർ ലീലാമ്മ ജോൺ അടുത്ത 2024-2028 വർഷത്തേക്കുള്ള കാര്യപരിപാടികൾ അവതരിപ്പിച്ചു. സോദരി സമാജം എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പേഴ്സ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

 

 

 

Comments are closed.