ഐ.പി.സി. നോർത്ത് ഇന്ത്യ 2nd മിനിസ്റ്റേഴ്സ് കോൺഫറൻസും കൺവെൻഷൻനും നവംബർ 4 മുതൽ 6 വരെ.

ഐ.പി.സി. നോർത്ത് ഇന്ത്യ 2nd മിനിസ്റ്റേഴ്സ് കോൺഫറൻസും കൺവെൻഷൻനും 2021 നവംബർ 4 മുതൽ 6 വരെ.
ഐ.പി.സി. നോർത്ത് ഇന്ത്യ2nd മിനിസ്റ്റേഴ്സ് കോൺഫറൻസും, കൺവെൻഷനും 2021 നവംബർ 4 മുതൽ 6 വരെ സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. ഐ.പി.സി. മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. പി ജോയി സമ്മേളനം ഉൽഘാടനം ചെയ്യും. Healing & Restoration ( സൗഖ്യവും പുനസ്ഥാപനവും) എന്നതാണ് ഈ വർഷത്തെ വിഷയം. ഐ.പി.സി. ജനറൽ പ്രസിഡന്റ് ഡോ. വത്സൻ എബ്രഹാം, ഡോ. തോംസൺ. കെ. മാത്യു( USA) എന്നിവരാണ് മുഖ്യ പ്രാസംഗികർ. ഐ.പി. സി. ജനറൽ എക്സിക്യൂട്ടീവ്കളെ കൂടാതെ വടക്കേ ഇന്ത്യയിൽ നിന്നുള്ള വിവിധ സ്റ്റേറ്റ് / റീജിയൻ ഭാരവാഹികളും, സീനിയർ ശുശ്രൂഷകന്മാരും വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ. കെ. കോശി(പഞ്ചാബ്) ജനറൽ കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഡൽഹി, മധ്യപ്രദേശ്, ഗുജറാത്ത്‌, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ബീഹാർ, ഒറീസ്സ, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭാരവാഹികളും ശുഷ്‌റൂഷകന്മാരും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുക്കും.

Leave A Reply

Your email address will not be published.