ഐ.പി.സി. ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് സോദരി സമാജം ഓൺലൈൻ മീറ്റിംഗ് സമാപിച്ചു .

ഐ.പി.സി. ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് സോദരിസമാജം ഒരുക്കിയ ഓൺലൈൻ മീറ്റിംഗ് 2021 ഒക്ടോബർ 30ന് അനുഗ്രഹമായി നടത്തപ്പെട്ടു. ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ സാമൂവൽ ഇടിക്കുള അധ്യക്ഷനായ മീറ്റിംഗിൽ പാസ്റ്റർ സാം തോമസ്‌, സിസ്റ്റർ സിന്ധു സെബാസ്റ്റ്യന്‍ എന്നിവർ പ്രാർത്ഥിച്ചു. ആഞ്ചലിക്ക നിസ്സി ബെന്നി ആരാധനക്ക് നേതൃത്വം നൽകി. സിസ്റ്റർ സൂസമ്മ ജോയി ആശംസ അറിയിച്ചു. എബ്രായർ 2:1-4 വരെയുള്ള വാക്യങ്ങളെ ആധാരമാക്കി സിസ്റ്റർ. ബെറ്റി സാം (യൂ.കെ) അനുഗ്രഹീത സന്ദേശം നൽകി. സിസ്റ്റർ. ഷേബ ജോയി പരിഭാഷ നിർവഹിച്ചു. സിസ്റ്റർ ജെൻസി സുബിൻ നന്ദി പറഞ്ഞു. പാസ്റ്റർ. കെ. ജോയി യുടെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ മീറ്റിംഗ് അനുഗ്രഹമായി സമാപിച്ചു.

 

Leave A Reply

Your email address will not be published.