ത്രിദിന ഉണർവ് യോഗങ്ങൾക്ക് അനുഗ്രഹ സമാപ്തി.

ഐ.പി.സി. ഡൽഹി സ്റ്റേറ്റ് ജനക് പുരി സഭയുടെ ആഭിമുഖ്യത്തിൽ 2021 ജൂലൈ 9മുതൽ 11 വരെ അനുഗ്രഹിക്കപ്പെട്ട നിലയിൽ ഉണർവ് യോഗങ്ങൾ നടത്തപ്പെട്ടു. പാസ്റ്റർ. ബാബു ചെറിയാൻ (കേരള) വചന ശുശ്രൂഷ നിർവഹിച്ചു. യോഹന്നാൻ 15:16 ആസ്പദമാക്കി ഒന്നാം ദിവസം “ദൈവത്തിന്റെ തിരഞ്ഞെടുപ്പ് ” എന്ന വിഷയത്തെ കുറിച്ചും, രണ്ടാം ദിവസം “കർത്താവിൽ വസിക്കുക” എന്ന വിഷയത്തെ കുറിച്ചും, മൂന്നാം ദിവസം “നില നിൽക്കുന്ന ഫലം കായിക്കുക” എന്ന വിഷയത്തെ കുറിച്ചും ദൈവ ജനത്തിന് ആത്മീയ ഉത്തേജനം നൽകുന്ന സന്ദേശങ്ങൾ നൽകി.ബ്രദർ. ജോമിൻ. കെ. ജോഷ്വ പരിഭാഷ നിർവഹിച്ചു. പാസ്റ്റർ. ബിനോയ്‌ ജേക്കബ് (ഐപിസി. ജനക്പുരി) സ്വാഗതവും, ബ്രദർ. ജോഷ്വാ കുട്ടി (സെക്രട്ടറി) നന്ദിയും പറഞ്ഞു . ഐപിസി ജനക് പുരി കൊയർ ഗാനശുഷ്രൂഷ നിർവഹിച്ചു.
പാസ്റ്റർ സാം ജോർജ് (സ്റ്റേറ്റ് സെക്രട്ടറി) ന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടി മീറ്റിംഗ് അനുഗ്രഹമായി പര്യവസാനിച്ചു.

 

Leave A Reply

Your email address will not be published.