യാത്ര അയപ്പ് നൽകി

40 വർഷത്തെ അനുഗ്രഹീത ശുശ്രൂഷ വടക്കേ ഇന്ത്യയിൽ ചെയ്ത്, ശാരീരിക ക്ഷീണം മുഖാന്തിരം കേരളത്തിലേക്ക് വിശ്രമ ജീവിതത്തിനു പോകുന്ന ഐപിസി ഡൽഹി സ്റ്റേറ്റ് സീനിയർ ശുഷ്‌റൂഷകനും മുൻ വൈസ് പ്രസിഡന്റ്റും, മാളവിയ നഗർ സഭയുടെ സ്ഥാപകനും ആയിരുന്ന പാസ്റ്റർ സി. പി. ഫിലിപ്പ് നും കുടുംബത്തിനും 2021 ജൂലൈ 31ന് വൈകിട്ട് ഐപിസി ഡൽഹി സ്റ്റേറ്റ് അനുഗ്രഹീത യാത്ര അയപ്പ് നൽകി.
21 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ തുടരുമ്പോൾ സുവിശേഷ വേലയ്ക്കു വേണ്ടി വ്യക്തമായ വിളി കേട്ട് 1981 ൽ തന്റെ വ്യോമ സേനയിലെ ജോലി രാജി വച്ച് സുവിശേഷ വേലക്കായി കേരളത്തിലേക്ക് പോയി.കോന്നി- (പൂവൻപാറ)യിൽ ഉണ്ടായിരുന്ന നസരേത്ത് ബൈബിൾ കോളേജ് ൽ 2വർഷത്തെ വേദ പഠനത്തിന് ശേഷം ഐപിസി വെണ്ണികുളം സഭയുടെ സഹ ശുഷ്‌റൂഷകനായി 2 വർഷം സേവനം ചെയ്തു.
വടക്കേ ഇന്ത്യൻ സുവിശേഷ വേലക്കുള്ള പ്രത്യേക വിളിയും, തിരഞ്ഞെടുപ്പും പ്രാപിച്ച് 1983ൽ ഡൽഹി ബൈബിൾ ചർച്ച് ന്റെ ശുശ്രൂഷ ഏറ്റെടുത്തു.1993 വരെ ഡൽഹി ബൈബിൾ ചർച്ച് ന്റെ ശുശ്രൂഷ തുടരുകയും, ഈ അവസരത്തിൽ ഗ്രേസ് ബൈബിൾ കോളേജിൽ അധ്യാപകനായും സേവനം അനുഷ്ഠിച്ചു.
1993 ൽ ദൈവീക നിയോഗപ്രകാരം മാളവീയ നഗറിൽ പ്രവർത്തനം ആരംഭിക്കുകയും ഐപിസി നോർത്ത് സെൻട്രൽ റീജിയനു മായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു. 1993 മുതൽ 2021 ഓഗസ്റ്റ് 8 വരെ മാളവീയ നഗർ സഭയുടെ ശുശ്രൂഷകൻ ആയിരുന്നു. 28 വർഷത്തെ ശുഷ്‌റൂഷയിൽ നോർത്ത് സെൻട്രൽ റീജിയന്റെ സെക്രട്ടറി, ഡൽഹി സ്റ്റേറ്റ് വൈസ് പ്രസിഡന്റ്, സൗത്ത് ഡിസ്ട്രിക്ട് പ്രസിഡന്റ്‌, മാളവീയനഗർ സഭയുടെ ദീർഘ കാല ശുശ്രൂഷകൻ എന്നീ നിലകളിൽ വിജയകരമായ സേവനം ചയ്തു.
സഹധർമ്മിണി ഏലിയാമ്മ ഫിലിപ്പ് ന്റെ ത്യാഗോജ്വലമായ സേവനത്തെയും, അതിഥി സൽക്കാരത്തെയും പ്രത്ത്യേകം സ്മരിക്കുന്നു.
2021 ജൂലൈ 31 നു ഗ്രീൻ പാർക്ക്‌ സഭയിൽ വച്ച് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കൂടിയ യാത്ര അയപ്പ് യോഗത്തിൽ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേൽ
1 തെസ്സലോനിക്യർ 5:12-13 വാക്യങ്ങൾ ആസ്പദമാക്കി അനുമോദന സന്ദേശം നൽകി.
ഐപിസി ഡൽഹി സ്റ്റേറ്റ് മുൻ പ്രസിഡന്റ് പാസ്റ്റർ സാമൂവൽ എം തോമസ്, വിവിധ ഡിസ്ട്രിക്ട് പാസ്റ്റഴ്‌സ്, ബോർഡ് മെംബേർസ്, ഏരിയ പാസ്റ്റഴ്‌സ്,PYPA പ്രതിനിധികൾ, സോദരി സമാജം പ്രതിനിധികൾ, സൺ‌ഡേ സ്കൂൾ അസോസിയേഷൻ പ്രതിനിധികൾ സ്റ്റേറ്റ് നെ പ്രതിനിധീകരിച്ച് ആശംസകൾ അറിയിച്ചു.
ഐപിസി ഡൽഹി സ്റ്റേറ്റ് കൌൺസിൽ, PYPA, സോദരി സമാജം, സൗത്ത് ഡിസ്ട്രിക്ട്, ഈസ്റ്റ്‌ ഡിസ്ട്രിക്ട് കൌൺസിൽ എന്നിവർ മൊമെന്റോ നൽകി ആദരിച്ചു.
ഐപിസി ഡൽഹി സ്റ്റേറ്റ് മുൻ പ്രസിഡന്റും, രക്ഷാധികാരിയും, സീനിയർ ശുഷ്‌റൂഷകനുമായ പാസ്റ്റർ. കെ. ജോയി സമാപന സന്ദേശവും അനുഗ്രഹ പ്രാർത്ഥനയും നിർവഹിച്ചു.

Leave A Reply

Your email address will not be published.