ഐപിസി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ് ഡിസ്ട്രിക്റ്റ് ഒരുക്കുന്ന സണ്ടേസ്ക്കൂൾ ചിത്രരചനയും മനപാഠ വാക്യ മത്സരവും

ഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ്  ഈസ്റ്റ് ഡിസ്ട്രിക്റ്റ് സണ്ടേസ്ക്കൂൾ കൂട്ടികൾക്കായി ചിത്രരചനയും മനപാഠ വാക്യ മത്സരവും ഒരുക്കുന്നു. മത്സരങ്ങളിൽ സബ് ജൂനിയേഴ്സ് (upto 5years ), ജൂനിയേഴ്സ്(6 to 10 years), സിനീയേഴ്‌സ് (11 to 18 years) എന്നി ഗ്രൂപ്പുകളിലായി  18 വയസ്സ് വരെ ഉള്ള കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്.

ചിത്രരചനയ്ക്കുള്ള വിഷയങ്ങൾ: യോനായും തിമിം ഗലവും, നോഹയുടെ പെട്ടകം ( sub Juniors) , ദാവീദും ഗോലിയാത്തും (Juniors), യെരിഹോ മതിലിന്റെ വിഴ്ച(seniors).എന്നിവയാണ്. ചിത്രങ്ങൾ വരച്ച് 9873299709 എന്ന വാട്ട്സ്ആപ് നമ്പറിലെക്ക് ഒക്‌ടോബർ 30നു മുമ്പ് സമർപ്പിക്കേണ്ടതാണ്.

മന:പാഠം വാക്യ മത്സരത്തിനായി മുൻകുട്ടി 85 വാക്യങ്ങൾ നൽകുന്നതായിരിക്കും. വാക്യങ്ങൾ പറയുന്ന വീഡിയോ 999288747 എന്ന വാട്ട്സ്ആപ് നമ്പറിലെക്ക് ഒക്‌ടോബർ 30നു മുമ്പ് അയക്കേണ്ടതാണ് .
കൂടുതൽ വിവരങ്ങൾക്ക്: Pr Jacob Mathew (9891828584), Br. John Varghese (9873299708).

 

Leave A Reply

Your email address will not be published.