വചനോത്സവം 2021 ന് അനുഗ്രഹ സമാപ്തി

വചനോത്സവം 2021 ന് അനുഗ്രഹ സമാപ്തി
ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക് കൺവെൻഷൻ ” വചനോത്സവം 2021 ഒക്ടോബർ 1,2 തിയതികളിൽ സൂം പ്ലാറ്റ് ഫോമിൽ നടന്നു. IPC. ഡൽഹി സ്റ്റേറ്റ് രക്ഷാധികാരി പാസ്റ്റർ കെ. ജോയി കൺവെൻഷൻ ഉൽഘാടനം ചെയ്തു. ഒന്നാം ദിവസം IPC ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. ഷാജി ദാനിയേൽ മത്തായി 12:43-45 വരെയുള്ള വാക്യങ്ങളെ ഉദ്ധരിച്ചു കൊണ്ട് The principle of substitution എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ സന്ദേശം നൽകി.
രണ്ടാം ദിവസം പാസ്റ്റർ. ഷിബു തോമസ്(ഒക്ലഹോമ)സങ്കീർത്തനം 34:14 ആധാരമാക്കി (a)സമാധാനത്തിന്റെ ഉറവിടം, (b)സമാധാനത്തിന്റെ ഉറപ്പ്(c)സമാധാനം തന്നതിന്റെ ഉദ്ദേശം എന്നീ വിഷയങ്ങളെ ആസ്പദമാക്കി മുഖ്യ സന്ദേശം നൽകി. പാസ്റ്റർ. ജോസഫ് ജോയി പരിഭാഷ നിർവഹിച്ചു. പാസ്റ്റർ.കെ.ജെ. സാമൂവൽ, പാസ്റ്റർ.വി.യു. ജേക്കബ് എന്നിവർ യഥാക്രമം അധ്യക്ഷത വഹിച്ചു.
പാസ്റ്റർ എബി തോമസ് & ടീം (വിനെയാർഡ് വോയിസ്‌,ചെന്നൈ) ആരാധനക്ക് നേതൃത്വം നൽകി. ഡിസ്ട്രിക്റ്റ് സെക്രട്ടറി പാസ്റ്റര്‍ ജോസഫ്‌ ജോയി നന്ദി രേഖപ്പെടുത്തി. ഐപിസി ഡൽഹി സ്റ്റേറ്റ് മുൻ പ്രസിഡന്റ് പാസ്റ്റർ സാമൂവൽ. എം. തോമസിന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ കൺവെൻഷൻ അനുഗ്രഹമായി പര്യവസാനിച്ചു.         Pastor Shibu Thomas (Oklahoma) sharing from the word of God & Pastor. Joseph Joy Translates the message.

Leave A Reply

Your email address will not be published.