പാസ്റ്റർ ഷാജി ദാനിയേലിനും കുടുംബത്തിനും ഊഷ്മള വരവേൽപ്പ്

പാസ്റ്റർ ഷാജി ദാനിയേലിനും കുടുംബത്തിനും ഊഷ്മള വരവേൽപ്പ് നൽകി ഐ.പി.സി. ദില്‍ഷാദ് ഗാർഡൻ സഭ.
ഡൽഹി: ഐ. പി.സി. ഡൽഹി സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ ഷാജി ദാനിയേലിനും കുടുംബത്തിനും ഐ.പി.സി ദില്‍ഷാദ്  ഗാർഡൻ സഭയിലേക്ക് ഊഷ്മള വരവേൽപ്പ്. പ്രസിഡൻറായി സ്ഥാനമേറ്റ ശേഷം തന്റെ ലോക്കൽ സഭയിലെ ആദ്യത്തെ ആരാധനയ്ക്ക് 2021 സെപ്റ്റംബർ 26 ഞാറാഴ്ച്ച സഭ സാക്ഷ്യം വഹിച്ചു. സഭാ പാസ്റ്റർ. ജിജോ ജോയി അധ്യക്ഷത വഹിച്ച മീറ്റിംഗിൽ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. ഷാജി ദാനിയേലിനും, ഭാര്യ ഡോക്ടർ മേഴ്‌സി ദാനിയേലിനും സഭാ എക്സിക്യൂട്ടീവ് & കൌൺസിൽ ബൊക്കെ നൽകി സ്വാഗതം ചെയ്തു. പാസ്റ്റർ കെ ജോയി, പാസ്റ്റർ സമുവേൽ എം തോമസ് , പാസ്റ്റർ ഷാജി ദാനിയേൽ എന്നീ മൂന്നു സ്റ്റേറ്റ് പ്രസിഡൻറ് മാരുടെ സഭാ പാസ്റ്റർ എന്ന അപൂർവതയ്ക്കു സാക്ഷ്യം വഹിക്കാൻ തനിക്ക് അവസരം ലഭിച്ചതായി പാസ്റ്റർ ജിജോ ജോയി തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു

Leave A Reply

Your email address will not be published.