ഐപിസി കർമ്മേൽ ഗാസിയബാദ് സഭയുടെ 20 മത് വാർഷീക സമ്മേളനം 2025

ഐപിസി കർമ്മേൽ ഗാസിയബാദ് സഭയുടെ 20 മത് വാർഷിക സമ്മേളനം 2025 ഡിസംബർ 14 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ കർമ്മേൽ സഭാ ഹാളിൽ വച്ച് അനുഗ്രഹീതമായി നടത്തപ്പെട്ടു.
ഐപിസി ഡൽഹി സ്റ്റേറ്റ് പബ്ലിക്കേഷൻ ബോർഡ് ചെയർമാനും, നോർത്ത് ഡിസ്ട്രിക്ട് പ്രസിഡന്റുമായ പാസ്റ്റർ. സി. ജോൺ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.
സഭാ ശുശ്രൂഷകൻ പാസ്റ്റർ. A.T. ജോസഫ് സ്വാഗതം ആശംസിച്ചതോടൊപ്പം 20 വർഷങ്ങൾക്കു മുൻപ് തന്നെ ദൈവം ഗാസിയാബാദിൽ അയച്ച് ആരംഭിച്ച എളിയ പ്രവർത്തനത്തെ ദൈവം വിശാലമാക്കിയ വിധങ്ങളെയും, തങ്ങളെ ദൈവം നടത്തിയ അത്ഭുത വഴികളെ കുറിച്ചും വിവരിച്ചു.

ഗസിയാബാദ് ലുള്ള വിവിധ സഭകളെ പ്രതിനിധീകരിച്ച് ശുശ്രൂഷകന്മാരും, വിശ്വാസികളും മീറ്റിങ്ങിൽ സംബന്ധിച്ച്‌ ആശംസകൾ അറിയിച്ചു.
ഐപിസി ഡൽഹി സ്റ്റേറ്റ് മുൻ പ്രസിഡന്റ് പാസ്റ്റർ കെ. ജോയി, പാസ്റ്റർ സാമൂവൽ എം തോമസ് എന്നിവരും, നിലവിൽ സ്റ്റേറ്റ് പ്രസിഡന്റ് ആയിരിക്കുന്ന ഡോ. ഷാജി ദാനിയേലും വീഡിയോ സന്ദേശങ്ങളിലൂടെ ആശംസകൾ അറിയിച്ചു.
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ. കെ. വി. ജോസഫ്, ഗ്രേറ്റർ ഡൽഹി ഈസ്റ്റ്‌ ഡിസ്ട്രിക്റ്റ് പ്രസിഡന്റ് പാസ്റ്റർ. ടി. കെ. സാം, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ രാജു ജോർജ്, സെക്രട്ടറി പാസ്റ്റർ. ജെയിംസ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു.
പാസ്റ്റർ ഫിന്നി ഏബ്രഹാം മുഖ്യ സന്ദേശം നൽകി. പാസ്റ്റർ രാജു സദാ ശിവൻ ആരാധനയ്ക്ക് നേതൃത്വം നൽകി.
ബ്രദർ. ജോയൽ കൃതജ്ഞത രേഖപ്പെടുത്തി.

 

- Advertisement -

- Advertisement -

Comments are closed.