സൂപ്പർ സീനിയർ സിസ്റ്റേഴ്സ് ടാലന്റ് ടെസ്റ്റ് 2024.
ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ട് വുമൺസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 8 ഞായർ 4 മണിക്ക് ഐപിസി ഗ്രീൻ പാർക്ക് സഭയിൽ വച്ച് 45 വയസ്സിനു മുകളിൽ പ്രായമുള്ള സഹോദരിമാർക്കുള്ള സൂപ്പർ സീനിയർ സിസ്റ്റേഴ്സ് ടാലന്റ് ടെസ്റ്റ് നടത്തപ്പെട്ടു. വിവിധ സഭകളിൽ നിന്ന് 8 സഹോദരിമാർ മത്സരത്തിൽ പങ്കെടുത്തു.
സിസ്റ്റർ. നീനു കോശി, സിസ്റ്റർ ഷിബി സജു (ഐ.പി.സി. ഗ്രീൻപാർക്ക് ) എന്നിവർ യഥാക്രമം ഒന്നും രണ്ടും സമ്മാനങ്ങൾ നേടി. സിസ്റ്റർ. ജാൻസി റെജി ( ഐ.പി.സി. ചത്തർപൂർ) മൂന്നാം സമ്മാനവും നേടി.
ഐപിസി ഗൗതം നഗർ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ. സാം തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സൗത്ത് ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റർ. കെ. വി. ജോസഫ് ഉൽഘാടന സന്ദേശം നൽകി. സൗത്ത് ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ. കെ. സുരേഷ് വീശിഷ്ടാതിഥികൾക്ക് മൊമെന്റോ നൽകി ആദരിച്ചു. പാസ്റ്റർ. സി. ജോൺ(ചെയർമാൻ,ഐപിസി ഡൽഹി സ്റ്റേറ്റ് പബ്ലിക്കേഷൻ ബോർഡ് ), ബ്രദർ. സാബു തോമസ്, ഐപിസി ദിൽഷാദ് ഗാർഡൻ) സിസ്റ്റർ. ജിജി.സി. ജോൺ(പ്രസിഡന്റ്, നോർത്ത് ഡിസ്ട്രിക്ട് വുമൺസ് ഫെല്ലോഷിപ്) എന്നിവർ അടങ്ങുന്ന ജഡ്ജസ് പാനൽ ആണ് വിജയികളെ തിരഞ്ഞെടുത്തത്. പാസ്റ്റർ. കെ. വി. ജോസഫ്, പാസ്റ്റർ. സാം തോമസ്, സിസ്റ്റർ ജോഷ്മി ജോസഫ് എന്നിവർ വിജയികൾക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
ഐപിസി ഡൽഹി സ്റ്റേറ്റ് വുമൺസ് ഫെലോഷിപ് സെക്രട്ടറി സിസ്റ്റർ ലീലാമ്മ ജോൺ ആശംസ അറിയിച്ചു. സൗത്ത് ഡിസ്ട്രിക്ട് വുമൺസ് ഫെല്ലോഷിപ് സെക്രട്ടറി സിസ്റ്റർ അനിത കോശി സ്വാഗതവും, ജോയിന്റ് സെക്രട്ടറി സിസ്റ്റർ ഷൈനി ജോർജ് കൃതഞ്ഞതയും പറഞ്ഞു
Sis. Ninu Koshy (IPC. Green Park) 1st Prize WinnerSis. Shiby Saju (IPC.Green Park) 2nd Prize Winner.Sis. Jancy Reji (IPC. Chhattar Pur) 3rd Prize Winner.
Comments are closed.