ക്രിസ്തുവിനെ അകലം വിട്ടു പിൻ പറ്റുന്നവർ( *Following Christ at a distance)*

                                                    ക്രിസ്തുവിനെ അകലം വിട്ടു പിൻ പറ്റുന്നവർ

ദൈവത്തിന്റെ സൃഷ്ടിയിൽ ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടിയാണ് മനുഷ്യൻ.ദൈവം മനുഷ്യനെ സൃഷ്ടിച്ചതിന്റെ പ്രധാന ഉദ്ദേശം മനുഷ്യൻ ദൈവത്തോട് കൂടെ വസിക്കണം എന്നുള്ളതായിരുന്നു. എന്നാൽ ആദിമ സൃഷ്ടിയായ ആദാമിനും ഹവ്വായ്ക്കും ദൈവത്തോട് കൂടെ വസിക്കുവാൻ കഴിഞ്ഞില്ല. അതിന്റെ കാരണം അവർ ദൈവത്തോട് പാപം ചെയ്തു ദൈവകല്പന ലംഘിച്ചു. അതിനാൽ ദൈവം അവരെ ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

എന്നാൽ നാം പുതിയ നിയമം പഠിക്കുമ്പോൾ ദൈവ പുത്രനായ യേശു ക്രിസ്തു ലോകത്തിലേക്ക് വന്നത് മാനവ ജാതിയെ പാപത്തിൽ നിന്നും രക്ഷിക്കുവാനും അവരോടൊപ്പം വസിക്കുവാനും ആയിരുന്നു. കർത്താവായ യേശുവിന്റെ മൂന്നര വർഷത്തെ തന്റെ പരസ്യ ശുശ്രൂഷയിൽ ഉടനീളം നമ്മുക്ക് കാണുവാൻ കഴിയുന്നത് അവൻ മനുഷ്യരുടെ ഇടയിൽ വസിക്കുവാൻ ആഗ്രഹിച്ചിരുന്നു, ജനത്തോട് കൂടെ നടന്നും ഇരുന്നും അവരുടെ അവശ്യങ്ങൾ അറിഞ്ഞും അവരെ സൗഖ്യമാക്കിയും അവരുടെ ഇടയിൽ പാർത്തു. കർത്താവായ യേശുവിന്റെ പരസ്യ ശുശ്രൂഷയിൽ അനേകർ അവനെ പിൻപറ്റിയിരുന്നു. എന്നാൽ പലരും പല വിധമായ ഉദ്ദേശത്തോടു കൂടിയാണ് യേശുവിനെ പിൻപറ്റിയത്. ചിലരുടെ ആവശ്യം അവർക്ക് രോഗസൗഖ്യം കിട്ടണം, ചിലർക്ക് അവരുടെ വിശപ്പ് അടക്കണം, മറ്റു ചിലർ യേശുവിന്റെ അത്ഭുതങ്ങൾ കാണുവാനും, വേറെ ചിലർ അവന്റെമേൽ കുറ്റം ചുമത്തി അവനെ പഴിചാരുവാനും പിൻപറ്റിയവർ ആണ്.

ലൂക്കോസ് ** 22:47 – 62 വരെയുള്ള ഭാഗങ്ങൾ നാം വായിക്കുമ്പോൾ കാണുവാൻ കഴിയുന്നത് കർത്താവിനെ ഏറ്റവും അധികം സ്നേഹിച്ച ഒരു ശിഷ്യനായിരുന്നു ശിമോൻ പത്രൊസ്. എന്നാൽ യേശുവിനെ ഒറ്റികൊടുക്കുന്നതായ സമയത്തും യേശുവിനെ കൈയേറ്റം ചെയ്യുന്ന സമയത്തും അവനെ എങ്ങനെ സാഹായിക്കണം എന്നുള്ള ചിന്ത അവനെ അലട്ടുന്നുണ്ടായിരുന്നു.

ലൂകൊസ് 22:54 – 55 വരെയുള്ള വാക്യങ്ങൾ വ്യക്തമാക്കുന്നു പടയാളികൾ യേശുവിനെ പിടിച്ച് മഹാപുരോഹിതന്റെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോൾ പത്രൊസും അകലം വിട്ട് പിൻ ചെല്ലുന്നതായി, ഒരു പക്ഷേ അവന്റെ സാഹചര്യം ആയിരിക്കാം അവനെ അകലം വിട്ട് യേശുവിനെ പിൻപറ്റുവാൻ പ്രരിപ്പിച്ചത്.

സ്വർഗ്ഗത്തിലെ ദൈവം നമ്മെ പറ്റി ആഗ്രഹിക്കുന്നത് നാം ആയിരിക്കുന്ന ഏതു സാഹചര്യത്തിലും കർത്താവിനെ അകലം വിടാതെ പിൻപറ്റുക എന്നതാണ്. ഒരു പക്ഷേ നമ്മുടെ ജീവിതത്തിൽ രോഗമായിരിക്കാം, കടഭാരമായിരിക്കാം, അല്ലെങ്കിൽ മറ്റേതെങ്കിലും പ്രതിസന്ധിയിൽ കൂടെ നാം കടന്നുപോകുന്നവരായിരിക്കാം അങ്ങനെ ഏതു സാഹചര്യമായാലും അവന്റെ മക്കളായ നാം അവനോട്ട് ചേർന്ന് നിൽക്കുവാനാണ് ദൈവം നമ്മെപ്പറ്റി ആഗ്രഹിക്കുന്നത്. അല്ലാതെ പത്രാസിനെ പോലെ അകലം വിട്ട് (keeping distance) യേശുവിനെ പിൻപറ്റുവാനല്ല.

ഉൽപ്ത്തി 5:24 നാം വായിക്കുമ്പോൾ ഹാനോക്ക് ദൈവത്തോട് കൂടെ നടന്നു എന്നും ദൈവം അവനെ എടുത്തു കൊണ്ടതിനാൽ അവനെ കാണാതെയായി എന്നും നാം കാണുന്നു. ഹാനോക്ക് ദൈവത്തോട് കൂടെ നടന്നു അല്ലാതെ പത്രൊസിനെ പോലെ അകലം വിട്ട് അവനെ പിൻപറ്റി എന്നല്ല. ഇന്നത്തെ സാഹചര്യം നാം നോക്കുമ്പോൾ അനേകർ യേശുവിനെ സ്നേഹിക്കുന്നുണ്ടെങ്കിലും അവരൊക്കെ യേശുവിനെ അകലം വിട്ട് പിൻ പറ്റുന്നവർ ആണ്. ഈ ലോകത്തിലെ പല ചിന്തകൾ നമ്മെ അലട്ടുന്നുണ്ടാകാം, 1 യോഹന്നാൻ 2:16 നാം വായിക്കുന്നത് ജഡമോഹം, കൺമോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിൽ നിന്ന് ഉള്ളതെല്ലാം പിതാവിൽ നിന്നുള്ളതല്ല ലോകത്തിൽ നിന്നുള്ളതാണ്. നാം ഈ ലോകത്തിന്റെ ചിന്തകളിൽ കൂടെ കടന്നു പോകുന്നവരാണെങ്കിൽ ഒരിക്കലും നമ്മുക്ക് യേശുവിനെ പിൻപറ്റുവാൻ കഴിയുകയില്ല. അതുകൊണ്ട് നാം പലപ്പോഴും യേശുവിനെ അകലം വിട്ട് പിൻപറ്റുവാൻ ആഗ്രഹിക്കുന്നവരാണ്. കാരണം അങ്ങനെയുള്ളവർക്ക് ലോകവും വേണം യേശുവും വേണം.

ദൈവം നമ്മെപ്പറ്റി ആഗ്രഹിക്കുന്നത് നാം അവനോട് കൂടെ വസിക്കുവാനാണ്. വചനം പറയുന്നു “ലോക സ്നേഹം ദൈവത്തോട് ശത്രുത്വം ആകുന്നു”. ആയതിനാൽ നാം ഏതു സാഹചര്യത്തിൽ ആയിരുന്നാലും പത്രൊസിനെ പോലെ അകലം വിട്ട് യേശുവിനെ പിൻപറ്റുവാൻ അല്ല മറിച്ച് ഹാനോക്കിനെ പോലെ ദൈവത്തോട് കൂടെ നടന്ന് ഈ ലോകത്തിൽ ആത്മിക ജീവിതം നയിക്കുവാൻ നമ്മെ എല്ലാവരെയും ദൈവം സഹായിക്കുമാറാകട്ടെ ആമേൻ.

Pastor. Santhosh Maman

IPC. Paschim Vihar.

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.