B. L. A. S. T. 2024 ന് അനുഗ്രഹീത സമാപ്തി.

ഐപിസി ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരുന്ന Bible Learning And Spiritual Training (B.L.A.S.T) പ്രോഗ്രാം ഈ വർഷവും ആഗസ്റ്റ് 15 ന് ഗ്രേറ്റർ നോയിഡയിലുള്ള ഹാർവെസ്റ്റ് മിഷൻ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് അനുഗ്രഹീതമായി നടത്തപ്പെട്ടു. ഡൽഹി സ്റ്റേറ്റ് മുൻ സൺഡേസ്കൂൾ ഡയറക്ടർ പാസ്റ്റർ ബിനോയി ജേക്കബ് പ്രാത്ഥിച്ച്‌ ആരംഭിച്ച യോഗത്തിൽ ഡൽഹി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ. കെ. വി. ജോസഫ് ഔദ്യോഗികമായ ഉൽഘാടനം നിർവഹിച്ചു. സൺ‌ഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ. ടി. സി. സന്തോഷ്‌ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. പാസ്റ്റർ സാം കരുവാറ്റയുടെ നേതൃത്വത്തിൽ സൺ‌ഡേ സ്കൂൾ കൊയർ അനുഗ്രഹീത ആരാധനയ്ക്ക് നേതൃത്വം നൽകി. ചോസൻ ജനറേഷൻ ടീം ആക്ഷൻ സോങ് തുടങ്ങി വിവിധ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ പബ്ലിക്കേഷൻ ബോർഡ് പ്രസിദ്ധീകരിച്ച “പെനിയേൽ ഹെറാൾഡ്” പ്രത്യേക സപ്ലിമെന്റ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ. കെ. വി. ജോസഫ് സൺ‌ഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ. ടി. സി. സന്തോഷ്‌ന് നൽകി പ്രകാശനം ചെയ്തു.
ബ്രദർ. സാം തോമസ് എഴുതിയ “പരമ പ്രധാൻ” എന്ന പുതിയ ഹിന്ദി ഗാനവും പ്രകാശനം ചെയ്തു. 2023-2024 വർഷത്തിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് & ട്രോഫികളും വിതരണം ചെയ്തു. 12th ക്ലാസ്സ്‌ പരീക്ഷയിൽ വിജയികളായ കുട്ടികളുടെ ഗ്രാജുവേഷനും അവാർഡ് ദാനവും നൽകി.
ഐപിസി ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അധ്യാപകരെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. പാസ്റ്റർ. റോയി മാത്യു (ബാംഗ്ലൂർ) അനുഗ്രഹീത സന്ദേശം നൽകി. പാസ്റ്റർ. സ്റ്റാൻലി ഐസക് തോമസ് പരിഭാഷ നിർവഹിച്ചു.പാസ്റ്റർ. ജെയിംസ് മാത്യു വിന്റെ പ്രാർത്ഥനയോടും, പാസ്റ്റർ. കെ. വി. ജോസഫ് ന്റെ ആശിർവാദത്തോടും കൂടെ B.L.A.S.ടി. 2024 അനുഗ്രഹീതമായി സമാപിച്ചു.
News Desk.

B.L.A.S.T. 2024 का धन्य अंत |
आईपीसी दिल्ली स्टेट संडे स्कूल एसोसिएशन के तत्वावधान में बाइबिल लर्निंग एंड स्पिरिचुअल ट्रेनिंग (B.L.A.S.T) कार्यक्रम इस वर्ष भी 15 अगस्त को हार्वेस्ट मिशन कॉलेज ऑडिटोरियम, ग्रेटर नोएडा में आयोजित किया गया था। दिल्ली राज्य के पूर्व संडे स्कूल निदेशक पादरी बेनोई जैकब के प्रार्थना के साथ बैठक की शुरुआत की। दिल्ली राज्य उपाध्यक्ष पादरी के. वी।जोसेफ ने बैठक का आधिकारिक उद्घाटन किया। संडे स्कूल निदेशक पादरी. टी। सी।संतोष ने बैठक की अध्यक्षता की। संडे स्कूल क्वायर ने पादरी सैम करुवता के नेतृत्व में आशिषित आराधना का नेतृत्व किया। “चोसेन जनरेशन” की टीम ने एक्शन सॉन्ग जैसे विभिन्न कार्यक्रमों का नेतृत्व किया। कार्यक्रम में प्रकाशन बोर्ड द्वारा प्रकाशित “पेनियल हेराल्ड” विशेष पूरक, राज्य उपाध्यक्ष पादरी। के. वी। जोसेफ ने संडे स्कूल के निदेशक पादरी। टी। सी। संतोष को देकर प्रकाशन किया।
भाई। सैम थॉमस द्वारा लिखित एक नया हिंदी गीत “परम प्रधान” भी जारी किया गया। वर्ष 2023-2024 के विजेता बच्चों को प्रमाण पत्र एवं ट्राफियां भी वितरित की गईं। 12वीं कक्षा की परीक्षा में विजयी विद्यार्थियों को स्नातक एवं पुरस्कार प्रदान किया गया।
कार्यक्रम में आईपीसी दिल्ली राज्य संडे स्कूल शिक्षकों को मोमेंटो देकर सम्मानित किया गया।
पादरी. रॉय मैथ्यू (बैंगलोर) ने समार्थी और आशिशित संदेश दिया। पादरी. स्टेनली ऐसक थॉमस ने अनुवाद किया।
पादरी. पादरी जेम्स मैथ्यू की प्रार्थना और पास्टर के. वी जोसेफ के आशीर्वाद शब्दों के साथ B.L.A.S.T. 2024 का शुभ अंत हुआ.
न्यूज़ डेस्क.

 

 

 

 

- Advertisement -

- Advertisement -

Comments are closed.