ബ്ലാസ്റ്റ് 2022 ന് അനുഗ്രഹ സമാപ്തി.
ഐപിസി ഡൽഹി സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബൈബിൾ ലേണിംഗ് ആൻഡ് സ്പിരിച്ചുവൽ ട്രെയിനിംഗ്( B.L.A. S.T.) പ്രോഗ്രാം 2022 ആഗസ്റ്റ് 15 ന് ഗ്രേറ്റർ നോയിഡയിലുള്ള ഹാർവെസ്റ്റ് മിഷൻ കോളേജിൽ വച്ച് അനുഗ്രഹീതമായി നടത്തപ്പെട്ടു. 2015 ൽ ആരംഭിച്ച B.L.A.S.T എന്ന പ്രോഗ്രാം കോവിഡ് 19 കാരണം കഴിഞ്ഞ 2 വർഷമായി ഓൺലൈനിൽ ആണ് നടത്തിയിരുന്നത്. എന്നാൽ ഈ വർഷം വീണ്ടും ഓഫ് ലൈനിൽ നടത്തുവാൻ സർവ്വശക്തനായ ദൈവം കൃപ ചെയ്തു.
ഐപിസി. ഡൽഹി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ. കെ. വി. ജോസഫ് പ്രാർത്ഥിച്ച് പ്രോഗ്രാം ആരംഭിച്ചു. ഐപിസി ഡൽഹി സ്റ്റേറ്റ് സണ്‍ഡേ സ്കൂള്‍ കൊയർ അനുഗ്രഹീത ആരാധനക്ക് നേതൃത്വം നൽകി.
ഐപിസി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. സാം ജോർജ് പ്രോഗ്രാം ഉൽഘാടനം ചെയ്തു.
സിസ്റ്റർ. അഖില അജിത്, ഐറിൻ മേരി ജോർജ്, നിമ്മി മോൻസി, പ്രിയ വി മാത്യു എന്നിവർ ആംഗറിങ് നിർവഹിച്ചു.
എക്സൽ വി ബി എസ് ഡൽഹി ടീം അംഗങ്ങളായ പാസ്റ്റർ ബെൻസൺ വർഗീസ്, ബ്രദർ. വിന്നി പി മാത്യു, മറ്റ് ടീം അംഗങ്ങളുടെ സാന്നിധ്യം പ്രോഗ്രാമിന് മാറ്റ് കൂട്ടി. പാസ്റ്റർ ബെൻസൺ വർഗീസ് വിവിധ സെക്ഷനു കളിൽ കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ പ്രയോജന പ്രദമായ ക്ലാസുകൾ എടുത്തു.”YOU TURN” എന്നതായിരുന്നു ഈ വർഷത്തെ ചിന്താ വിഷയം.
പാസ്റ്റർ. പി. ബി. ബ്ലെസ്സൻ ബൈബിൾ ക്വിസ് നടത്തി.
ഐപിസി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേൽ, മുൻ പ്രസിഡന്റ്മാരായ പാസ്റ്റർ. കെ. ജോയി, പാസ്റ്റർ. സാമൂവൽ എം തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. പ്രോഗ്രാമിൽ വച്ച് ഡൽഹി സ്റ്റേറ്റ് സൺഡേ സ്കൂളിൽ ദീർഘ കാലം പ്രവർത്തിച്ച ബ്രദർ. സാം പി മാത്യു വിന് സൺഡേ സ്കൂൾ അസോസിയേഷൻ യാത്ര അയപ്പ് നൽകി.
ബ്രദർ. സാം തോമസ് (ദിൽഷാദ് ഗാർഡൻ ഐപിസി) രചിച്ച നല്ല ഇടയൻ എന്ന ഗാനവും പ്രകാശനം ചെയ്തു. ഡൽഹി സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷൻ ഡയറക്ടർ. പാസ്റ്റർ. ബിനോയ് ജേക്കബ് സ്വാഗതവും, സെക്രട്ടറി ബ്രദർ. റോജി മാത്യു നന്ദിയും പറഞ്ഞു. ഐപിസി ഡൽഹി നോർത്ത് ഡിസ്ട്രിക്ട് പാസ്റ്ററും, പബ്ലിക്കേഷൻ ബോർഡ് ചെയർമാനുമായ പാസ്റ്റർ. സി. ജോണിന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ പ്രോഗ്രാം അനുഗ്രഹമായി സമാപിച്ചു.
B.L.A.S.T. 2022 आशीर्वाद के साथ समाप्त हुए।
15 अगस्त 2022 को हार्वेस्ट मिशन कॉलेज, ग्रेटर नोएडा में आईपीसी दिल्ली स्टेट संडे स्कूल एसोसिएशन के तत्वावधान में बाइबिल लर्निंग एंड स्पिरिचुअल ट्रेनिंग (B.L.A.S.T) कार्यक्रम का आयोजन किया गया। 2015 में शुरू किया गया B.L.A.S.T कार्यक्रम पिछले 2 वर्षों से covid 19 के कारण ऑनलाइन में आयोजित किया गया था। लेकिन सर्वशक्तिमान परमेश्वर ने इस वर्ष इसे फिर से ऑफ़लाइन करने की कृपा की है।
आईपीसी दिल्ली प्रदेश उपाध्यक्ष पादरी। के। वी जोसेफ की प्रार्थना के साथ कार्यक्रम की शुरूआत की। आईपीसी दिल्ली स्टेट कोयर ने भाई सजी पॉल के नेतृत्व में आशीर्वाद से भरा हुआ स्तुति और आराधाना किया।
आईपीसी दिल्ली राज्य सचिव पादरी। सैम जॉर्ज ने कार्यक्रम का उद्घाटन किया।
बहन। अखिला अजित, आइरीन मैरी जॉर्ज, निम्मी मोन्सी और प्रिया वी मैथ्यू ने एंकरिंग की थी।
एक्सेल वीबीएस दिल्ली टीम के सदस्य पादरी बेन्सन वर्गीस, भाई। विनी पी मैथ्यू और टीम के अन्य सदस्यों की उपस्थिति ने कार्यक्रम में शान और महिमा जोड़ा। पादरी बेन्सन वर्गीज ने विभिन्न वर्गों में कक्षाएं संचालित कीं जो बच्चों और वयस्कों के लिए समान रूप से फायदेमंद थीं।
पादरी। पी। बी। ब्लेसन ने बाइबल प्रश्नोत्तरी ली।
आईपीसी दिल्ली के प्रदेश अध्यक्ष पादरी शाजी डेनियल, पूर्व अध्यक्ष पादरी। के। जॉय, पादरी। सैमुएल एम. थॉमस ने अपना अभिवादन व्यक्त किया। कार्यक्रम के दौरान लंबे समय तक दिल्ली स्टेट संडे स्कूल में काम करने वाले भाई। सैम पी मैथ्यू को संडे स्कूल एसोसिएशन द्वारा प्रेषित किया गया था।
भाई। सैम थॉमस (दिलशाद गार्डन आईपीसी) के द्वारा रचित अच्छा चरवाहा नामक एक गीत भी जारी किया गया था। , दिल्ली स्टेट संडे स्कूल एसोसिएशन निर्देशक पादरी। बेनॉय जॉर्ज ने स्वगत,और सचिव भाई। रोजी मैथ्यू ने धन्यवाद भी दिया। आईपीसी दिल्ली उत्तर जिला पादरी और प्रकाशन बोर्ड अध्यक्ष पादरी। सी। जॉन की प्रार्थना और आशीर्वाद के साथ कार्यक्रम का समापन हुआ।
Pastor Sam George inaugurating BLAST 2022
Programe Anchors.Welcome Speech by Sunday school Director Pastor. Binoy Jacob
Action Song by Sister. Febby K Baby.
Excel Team
Send off to Bro. Sam P Mathew
Song GOOD SHEPHERED released by Pastor. Sam George.Prize distribution by Pastor. K. J. Samuel
Prize distribution by Pastor. K.V. Joseph
National Anthem By ChoirPrayer & Benediction by Pastor. C. John