ഉപവാസ പ്രാർത്ഥന നടത്തപ്പെട്ടു.

ഐപിസി ഡൽഹി സ്റ്റേറ്റ് പ്രയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ 2024 ഒക്ടോബർ 2 ന് രാവിലെ 10 മണി മുതൽ 1 മണി വരെ ഐപിസി തുഗ്ലക്ബാദ് സഭയിൽ വച്ച് ഉപവാസ പ്രാർത്ഥന നടത്തപ്പെട്ടു.
പ്രയർ ബോർഡ് ചെയർമാൻ പാസ്റ്റർ. നോബിൾ വർഗീസ്  മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇവാ: വർക്കി പി വർഗീസ് നേതൃത്വം വഹിച്ചു. വിവിധ വിഷയങ്ങൾക്ക് വേണ്ടി മധ്യസ്ഥ പ്രാർത്ഥന നടത്തി. ഡൽഹി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ. കെ. വി. ജോസഫ് മീറ്റിംഗിൽ പ്രാരംഭ സന്ദേശം നൽകി. പാസ്റ്റർ സാം കരുവാറ്റ & ടീം അനുഗ്രഹീത ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ. കെ. സാമൂവൽ കുട്ടി(നോയിഡ) മുഖ്യ സന്ദേശം നൽകി. വിവിധ സഭകളിൽ നിന്നും ഡിസ്ട്രിക്‌ട് കളിൽ നിന്നും അനേകം ശുശ്രൂഷകന്മാരും വിശ്വാസികളും സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു.

- Advertisement -

- Advertisement -

Comments are closed.