ഐപിസി ഡൽഹി സ്റ്റേറ്റ് ശുശ്രൂഷകന്മാരുടെ യോഗം 2024 ജൂൺ 10 ന് രാവിലെ 9.30 മുതൽ ഐപിസി മയൂർ വിഹാർ ഫേസ് 2 സഭയിൽ വച്ച് നടത്തപ്പെട്ടു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ.കെ.വി.ജോസഫ് അധ്യക്ഷത വഹിച്ചു. വിവിധ ഡിസ്ട്രിക്‌ട്കളുടെ ചുമതലയുള്ള ഡിസ്ട്രിക്‌ട് പാസ്റ്റർമാർ തങ്ങളുടെ ഡിസ്ട്രിക്ടിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. യോഗത്തിൽ സ്റ്റേറ്റ് പ്രെസ്ബിറ്ററിയുടെ തീരുമാന പ്രകാരം സുവിശേഷകൻ.ജോസ് ജേക്കബ് (ഐപിസി ദ്വാരക) നെ ഐപിസി രോഹിണി സെക്ടർ 7 സഭയുടെ താത്കാലിക ശുശ്രൂഷകനായി പ്രാർത്ഥിച്ചു വേർതിരിച്ചു. ഐപിസി ഡൽഹി സ്റ്റേറ്റ് ലീഗൽ ബോർഡ് ന്റെ ക്ഷണം അനുസരിച്ച് Adv. കിരൺ വിജയ് കുമാർ യോഗത്തിൽ സംബന്ധിക്കുകയും ശുശ്രൂഷകന്മാർക്ക് വേണ്ടതായ “നിയമപരമായ അവബോ ധ”ത്തെ കുറിച്ച് സംസാരിച്ചു.
പാസ്റ്റർ. സി. ജോൺ( ഡിസ്ട്രിക്‌ട് പാസ്റ്റർ, നോർത്ത് ഡിസ്ട്രിക്‌ട്) പാസ്റ്റർ. സാം ജോർജ് (ഡല്‍ഹി സ്റ്റേറ്റ് സെക്രട്ടറി) എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിച്ചു. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ. സാം തോമസിന്റെ (ഐപിസി. ഗൗതം നഗർ) പ്രാർത്ഥനയോടും, ആശിർവാദത്തോടും കൂടെ മീറ്റിംഗ് പര്യവസാനിച്ചു.

- Advertisement -
Comments are closed.