ഈസ്റ്റ്‌ ഡിസ്ട്രിക്ട് വുമൺസ് ഫെല്ലോഷിപ് ടാലെന്റ് ടെസ്റ്റ്‌ 2024

ഐപിസി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്ട് വുമൺസ് ഫെല്ലോഷിപ് ടാലെന്റ് ടെസ്റ്റ്‌ 2024 ഡിസംബർ 1 ന് 4 മണി മുതൽ ഐപിസി മയൂർ വിഹാർ ഫേസ് 2 ചർച്ചിൽ വച്ച് ഡിസ്ട്രിക്ട് പ്രസിഡന്റ്‌ പാസ്റ്റർ. സാം ജോർജിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ ജിജോ ജോയി ടാലെന്റ് ടെസ്റ്റ്‌ ഉൽഘാടനം ചെയ്തു. വിവിധ സഭകളിൽ നിന്നും ടാലെന്റ് ടെസ്റ്റിൽ വിജയികളായ (ഹിന്ദി, മലയാളം മീഡിയം) മത്സരാർഥികളാണ് ഡിസ്ട്രിക്ട് തലത്തിൽ മത്സരത്തിന് എത്തിയത്. രണ്ടു ഗ്രൂപ്പുകളിലായി മത്സരാർത്ഥികളെ പ്രായ പരിധി അനുസരിച്ച് തിരിച്ചു. A ഗ്രൂപ്പിൽ 15 മുതൽ 25 വയസ്സ് വരെയുള്ളവരും B. ഗ്രൂപ്പിൽ 25 വയസ്സിനു മുകളിൽ പ്രായമുള്ളവരും ഉൾപ്പെട്ടിരുന്നു.
സംഗീതം, സമൂഹ ഗാനം, പ്രസംഗം, ബൈബിൾ ക്വിസ്, ബൈബിൾ ഇൻടെക്സ്, ബൈബിൾ വാക്യമത്സരം എന്നിവയായിരുന്നു മത്സര വിഷയങ്ങൾ. പാസ്റ്റർ. സാം കരുവാറ്റ, പാസ്റ്റർ. രതീഷ്, ബ്രദർ. കെ. എം. വർക്കി, ഇവാ. ഡാരിയസ്, സിസ്റ്റർ. സുമ സാം, സിസ്റ്റർ. പ്രിൻസി രതീഷ് എന്നിവർ അടങ്ങുന്ന ജഡ്ജസ് പാനൽ ആണ് വിജയികളെ തിരഞ്ഞെടുത്തത്.  10 സഭകൾ പ്രോഗ്രാമിൽ സംബന്ധിച്ചു.
A. ഗ്രൂപ്പിൽ(Age group 15-25)സംഗീതത്തിന് സിസ്റ്റർ കരിഷ്മ (IPC. karkaduma) ഒന്നാം സ്ഥാനവും, സിസ്റ്റർ ചരൺ പ്രീത് (IPC. Mayurvihar II)രണ്ടാം സ്ഥാനവും കരസ്തമാക്കി.
പ്രസംഗ മത്സരത്തിൽ സിസ്റ്റർ ചരൺ പ്രീത് (IPC. MV2) ഒന്നാം സ്ഥാനവും, സിസ്റ്റർ കരിഷ്മ (IPC. Karkaduma)രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ബൈബിൾ വാക്യ മത്സരത്തിൽ സിസ്റ്റർ സീമ (IPC. Noida sec39)ഒന്നാം സ്ഥാനവും, പാറുൽ (IPC. Harsh Vihar) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബൈബിൾ ക്വിസ് മത്സരത്തിൽ ഐപിസി ഹർഷ് വിഹാർ ഒന്നാം സ്ഥാനവും, ഐപിസി മയൂർ വിഹാർ 2, ഐപിസി നോയിഡ സെക്ടർ 39 രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ബൈബിൾ ഇൻടെക്സ് മത്സരത്തിൽ കരിഷ്മ (IPC. KKD)ഒന്നാം സ്ഥാനവും, പാറുൽ (IPC. Harsh Vihar), ഭാവന ( IPC. KKD) എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഗ്രൂപ്പ്‌ സോങ് മത്സരത്തിൽ IPC. Karkaduma ഒന്നാം സ്ഥാനവും IPC. Mayurvihar 2 രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
B. ഗ്രുപ്പിൽ (Age group 25 & above)
സംഗീത മത്സരത്തിൽ സിസ്റ്റർ പുഷ്പ (IPC.Harsh Vihar) ഒന്നാം സ്ഥാനവും, സിസ്റ്റർ വന്ദന(IPC. Mansarovar Park)രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പ്രസംഗ മത്സരത്തിൽ സിസ്റ്റർ സഞ്ജന(IPC. Mayurvihar 2)ഒന്നാം സ്ഥാനവും, സിസ്റ്റർ സംഗീത (IPC. Dallupura) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ബൈബിൾ വാക്യ മത്സരത്തിൽ സിസ്റ്റർ ബിമലേഷ് (IPC. Harshvihar) ഒന്നാം സ്ഥാനവും, സിസ്റ്റർ അമർജീത് (IPC. Mayurvihar 2) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ബൈബിൾ ക്വിസ് മത്സരത്തിൽ ഐപിസി ഹർഷ് വിഹാർ ഒന്നാം സ്ഥാനവും, ഐപിസി മയുർവിഹാർ 2 രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ബൈബിൾ ഇൻടെക്സ് മത്സരത്തിൽ സിസ്റ്റർ അമർജീത്, സിസ്റ്റർ സുമിത്ര (IPC. MV2) എന്നിവർ ഒന്നാം സ്ഥാനവും, സിസ്റ്റർ ബിമലേഷ് (IPC. Harshvihar) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

45 വയസ്സിനു മുകളിലുള്ള സഹോദരി മാരുടെ വാക്യ മത്സരം (സൂപ്പർ സീനിയർ ടാലെന്റ് ടെസ്റ്റ്‌ ) ഹിന്ദി, മലയാളം ഭാഷകളിൽ നടത്തപ്പെട്ടു. സിസ്റ്റർ. ഷീജ സുനിൽ (ഐപിസി. ദിൽഷാദ് ഗാർഡൻ) ഒന്നാം സ്ഥാനവും സിസ്റ്റർ. ജോളി റെജി (ഐപിസി മയൂർ വിഹാർ 2)രണ്ടാം സ്ഥാനവും, സിസ്റ്റർ മിനി ജോൺ(ഐപിസി മയൂർ വിഹാർ 3) മൂന്നാം സ്ഥാനവും കരസ്തമാക്കി. ഡിസ്ട്രിക്ട് തല മത്സരത്തിൽ വിജയിച്ച എല്ലാ വിജയികൾക്കും ട്രോഫികൾ നൽകി ആദരിച്ചു. വീശിഷ്ടാതിഥികളായ ജഡ്ജസ് ന്   മൊമെന്റോ നൽകി ആദരിച്ചു.

 

 

- Advertisement -

- Advertisement -

Comments are closed.