ഐപിസി. ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് ഫാമിലി കോൺഫറൻസ് 2024.
ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് ലെ ശുശ്രൂഷകന്മാരുടെ കുടുംബ സംഗമം 2024 ഒക്ടോബർ 31 ന് വൈകിട്ട് 7 മണി മുതൽ ഐപിസി ജനക്പുരി സഭയിൽ വച്ച് അനുഗ്രഹീതമായി നടത്തപ്പെട്ടു. പാസ്റ്റർ. ലിബു അലക്സ് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. മിഷൻ ഓവർസീയർ പാസ്റ്റർ ജെയ്സൺ കുഴിവിള, സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഷാജി ദാനിയേൽ എന്നിവരെ ഡിസ്ട്രിക്ട് ഭാരവാഹികൾ ആദരിച്ചു.
പാസ്റ്റർ. ജെയ്സൺ കുഴിവിള മുഖ്യ സന്ദേശം നൽകി. സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഷാജി ദാനിയേൽ സമാപന സന്ദേശം നൽകി. ഡിസ്ട്രിക്ട് പാസ്റ്റർ.എ.കെ. റെജി സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ്, വൈസ് പ്രസിഡന്റ് പാസ്റ്റർ കെ.വി. ജോസഫ് എന്നിവർ ആശംസകൾ നൽകി. ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ്. പാസ്റ്റർ. എം. ജി. മാത്യുവിന്റെ സമാപന പ്രാർത്ഥനയോടും ഡോ. ഷാജി ദാനിയേലിന്റെ ആശിർവാദ ത്തോടും കൂടെ മീറ്റിംഗ് പര്യവസാനിച്ചു.

- Advertisement -
Comments are closed.