IPC Delhi State Women’s Fellowship ന്‍റെ നേതൃത്വത്തില്‍ 2026 ഫെബ്രുവരി 14-ന് 2.30 pm മുതല്‍ IPC Mayur Vihar Phase II സഭയില്‍ വച്ച് “സൂപ്പർ സീനിയർ സിസ്റ്റേഴ്സ് ടാലന്റ് ടെസ്റ്റ് – ഗ്രൂപ്പ് സോംഗ്” വിജയകരമായി സംഘടിപ്പിച്ചു. സൗത്ത് ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റായ പാസ്റ്റര്‍. സാം തോമസ് അധ്യക്ഷത വഹിച്ചു. അധ്യക്ഷന്‍റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പാസ്റ്റര്‍ . ബിജു പടവത്ത് ആത്മനിറവിലുള്ള ആരധന നയിച്ചു.
DSWF ജോയിന്റ് സെക്രട്ടറിയായ സിസ്റ്റര്‍. ഫെബി. കെ. ബേബി ജഡ്ജിമാരെ പരിചയപ്പെടുത്തി:
പാ. ബെന്‍സി. സി. ഡാനിയേൽ (മഹനെ-ദാൻ റേഹോബോത്ത് ചർച്ച്, ഉത്തം നഗർ),
പാ. ബിജു പടവത്ത് (ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ്, ഡൽഹി & പഞ്ചാബ് ഓവർസിയർ),
സിസ്. ജെസ്സി അജിമോൻ ഓഗസ്റ്റിൻ (ഗ്രേസ് ഗോസ്പൽ മിനിസ്ട്രി) എന്നിവര്‍ ആയിരുന്നു ജഡ്ജസ് പാനല്‍ .
സിസ്റ്റര്‍. ഫെബി ഗ്രൂപ്പ് സോംഗ് മത്സരത്തിനായുള്ള നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഉൾക്കൊള്ളുന്ന പവർപോയിന്റ് അവതരണം നടത്തി. IPC Delhi State Women’s Fellowship ന്‍റെ നേതൃത്വത്തില്‍ പരിപാടി മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെട്ടു. സീനിയർ സഹോദരിമാരുടെ സജീവ പങ്കാളിത്തം വിവിധ തലമുറകളിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന ഫെല്ലോഷിപ്പിന്റെ പ്രതിബദ്ധതയെ തെളിയിച്ചു.
മത്സരഫലങ്ങൾ:
മലയാളം വിഭാഗം:
ഒന്നാം സമ്മാനം – IPC ജനക്പുരി, വെസ്റ്റ് ഡിസ്ട്രിക്ട്
രണ്ടാം സമ്മാനം – IPC ഇന്ദിരാപുരം, ഈസ്റ്റ് ഡിസ്ട്രിക്ട്
മൂന്നാം സമ്മാനം – IPC ഗ്രീൻപാർക്ക്, സൗത്ത് ഡിസ്ട്രിക്ട്
ഹിന്ദി വിഭാഗം:
ഒന്നാം സമ്മാനം – IPC ഫിലഡെൽഫിയ ചർച്ച്, എസ്.ജി.എം നഗർ, ഫരീദാബാദ് (ഗ്രേറ്റർ ഡൽഹി വെസ്റ്റ് ഡിസ്ട്രിക്ട്)
രണ്ടാം സമ്മാനം – IPC ഹർഷ് വിഹാർ, ഈസ്റ്റ് ഡിസ്ട്രിക്ട്
മൂന്നാം സമ്മാനം – IPC മയൂർ വിഹാർ ഫേസ് 2, ഈസ്റ്റ് ഡിസ്ട്രിക്ട്
മൊത്തം പോയിന്റുകളിൽ ഈസ്റ്റ് ഡിസ്ട്രിക്ട് മുൻതൂക്കം നേടി.
സന്തോഷവും ഐക്യവും നിറഞ്ഞ ഈ പരിപാടിയിൽ സഹോദരിമാർ തമ്മിലുള്ള കൂട്ടായ്മയും പ്രോത്സാഹന മനോഭാവവും വ്യക്തമായി പ്രകടമായി. DSWF സെക്രട്ടറി സിസ്. ലീലമ്മ ജോൺ നന്ദിപ്രസംഗം നടത്തി. IPC Delhi State സെക്രട്ടറി പാസ്റ്റര്‍. സാം ജോർജ് സമാപന പ്രാർത്ഥനയും അനുഗ്രഹപ്രാർത്ഥനയും നടത്തി യോഗം അവസാനിപ്പിച്ചു.















- Advertisement -















Comments are closed.