പാലിയേറ്റീവ് കെയർ സെന്റർ സന്ദർശനവും റേഷൻ കിറ്റ് വിതരണവും.

പാലിയേറ്റീവ് കെയർ സെന്റർ സന്ദർശനവും റേഷൻ കിറ്റ് വിതരണവും.
ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജം എക്സിക്യൂട്ടീവ് അംഗങ്ങൾ 2022 ആഗസ്റ്റ് 19 ന് ഡൽഹി സ്വരൂപ്‌ നഗറിലുള്ള ഷാലോം പാലിയേറ്റീവ് കെയർ സെന്ററിൽ സന്ദർശനം നടത്തി. ഷാലോമിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഡയറക്ടർ ഡോ: രജനി ഹെർമൻ വിശദീകരിച്ചു. അർഹരും, അശരണരുമായ 15 രോഗികൾക്ക് റേഷൻ കിറ്റുകൾ നൽകി. സിസ്റ്റർ ജിജി സി ജോൺ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു. ഐപിസി ഡൽഹി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ. കെ. വി. ജോസഫ്, നോർത്ത് ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റർ. സി. ജോൺ എന്നിവരും സന്നിഹിതർ ആയിരുന്നു.
തുടർന്ന് നോർത്ത് ഡിസ്ട്രിക്ട് സോദരി സമാജം എക്സിക്യൂട്ടീവ് അംഗങ്ങളുമായി പ്രത്യേക മീറ്റിംഗ് ഐപിസി ജഹാൻ ഗിർ പുരി യിൽ വച്ച് നടത്തി. നോർത്ത് ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റർ സി. ജോൺ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. സോദരി സമാജം സെക്രട്ടറി സിസ്റ്റർ. ലീലാമ്മ ജോൺ സ്വാഗതവും, വൈസ് പ്രസിഡന്റ് സിസ്റ്റർ. മോളി മാത്യു നന്ദിയും രേഖപ്പെടുത്തി.
നോർത്ത് ഡിസ്ട്രിക്ട് സോദരി സമാജം സെക്രട്ടറി സിസ്റ്റർ ആലിഷ് ചൗഹാൻ ഡിസ്ട്രിക്ട് ന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരണം നൽകി.
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ. കെ. വി. ജോസഫ് മുഖ്യ സന്ദേശം നൽകി. ഐപിസി ജഹാൻഗിർ പുരി ആരാധനക്ക് നേതൃത്വം നൽകി. അധ്യക്ഷന്റെ പ്രാർത്ഥനയും ഉപസംഹാരത്തോടും കൂടെ മീറ്റിംഗ് പര്യവസാനിച്ചു.

उपशामक देखभाल केंद्र का दौरा और राशन किट का वितरण।
आईपीसी दिल्ली राज्य बहनों की समाज के कार्यकारी सदस्यों ने 19 अगस्त 2022 को स्वरूप नगर, दिल्ली में शालोम प्रशामक देखभाल केंद्र का दौरा किया। निदेशक डॉ. रजनी हरमन ने शालोम की गतिविधियों के बारे में बताया। 15 जरूरतमंद व बेसहारा मरीजों को राशन किट प्रदान की गई। कार्यक्रम का संचालन सिस्टर जीजी सी जॉन ने किया। आईपीसी दिल्ली प्रदेश उपाध्यक्ष पादरी। क। वी जोसेफ, उत्तर जिला अध्यक्ष पादरी। सी। जॉन भी मौजूद थे।
फिर आईपीसी जहां गिर पुरी में उत्तर जिला बहनों की समाज के कार्यकारिणी सदस्यों के साथ विशेष बैठक की गई। उत्तर जिला अध्यक्ष पादरी सी. जॉन ने बैठक की अध्यक्षता की। सोदरी समाजम सचिव बहन। लीलम्मा जॉन ने स्वागत और उपाध्यक्ष बहन मौली मैथ्यू ने आभार व्यक्त किया।
उत्तर जिला सोदरी समाज सचिव सिस्टर अलीश चौहान ने जिले की गतिविधियों की जानकारी दी।
आईपीसी दिल्ली राज्य उपाध्यक्ष पादरी। के। वी जोसेफ ने मुख्य संदेश दिया। आईपीसी जहांगीर पुरी कलीस्य के बहनों ने स्तुति और आराधाना का नेतृत्व किया। अध्यक्ष की प्रार्थना और आशीर्वाद के साथ बैठक समाप्त हुई।

 

 

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.