SMILE 2021 ന് അനുഗ്രഹീത സമാപ്തി .
ന്യൂഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ട് സൺഡേ സ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓപ്പറേഷൻ ചൈൽഡ് ഏഷ്യ (OCA ) മിനിസ്ട്രിയോട് ചേർന്ന് നടത്തിയ ഏകദിന ഓൺലൈൻ പ്രോഗ്രാം അനുഗ്രഹമായി സമാപിച്ചു. സെപ്റ്റംബർ പതിനേഴാം തീയതി നടത്തിയ “SMILE 2021” (Scripture Miracles in Life Everyday) എന്ന പ്രോഗ്രാം പാസ്‌റ്റർ ഷാജി ഡാനിയേൽ, പ്രസിഡന്റ്-ഐ.പി.സി. ഡൽഹി സ്റ്റേറ്റ്, ഉത്‌ഘാടനം ചെയ്തു. വൈകിട്ട് ഏഴു മണി മുതൽ തുടങ്ങിയ പ്രോഗ്രാം ഒമ്പതു മണിയോടെ സമാപിച്ചു.
പ്രായഭേദമെന്യേ പങ്കെടുത്ത പ്രോഗ്രാമിൽ ഏകദേശം 100 – ൽ പരം കൂട്ടുകാർ ആണ് ഡൽഹിയിലും, ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും നിന്നുമായി ഓൺലൈനിൽ സംബന്ധിച്ചത്. ആക്ഷൻ സോങ്‌സ്, പപ്പറ്റ് ഷോ, ഓൺലൈൻ ബൈബിൾ ക്വിസ്, ബൈബിൾ ക്ലാസുകൾ തുടങ്ങി വിവിധതരം പ്രോഗ്രാമുകൾ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി കാഴ്ച വെച്ചു.
പാസ്റ്റർ സാം കരുവാറ്റയുടെയും (Superintendent – സൗത്ത് ഡിസ്ട്രിക്ട് സൺഡേ സ്കൂൾ) ബ്രദർ എം.എം. സാജുവിന്റേയും (സെക്രട്ടറി – സൗത്ത് ഡിസ്ട്രിക്ട് സൺഡേ സ്കൂൾ) നേതൃത്വത്തിൽ സൗത്ത് ഡിസ്ട്രിക്ട് സൺഡേ സ്കൂൾ കമ്മിറ്റി അംഗങ്ങളുടെ സഹകരണത്തോട് കൂടെ SMILE-നു വേണ്ട ക്രമീകരണങ്ങൾ ചെയ്യുവാൻ സാധിച്ചു.
പാസ്റ്റർ സാം ജോർജിന്റെ (ഐപിസി-ഡൽഹി സ്റ്റേറ്റ് സെക്രട്ടറി) പ്രാർത്ഥനയോടെയും പാസ്റ്റർ. സി. ജോൺ നോർത്ത് ഡിസ്ട്രിക്ട് പാസ്റ്റർ )ന്റെ ആശീർവാദത്തോടും കൂടി ‘SMILE’ 2021 എന്ന പ്രോഗ്രാം അനുഗ്രഹമായി സമാപിച്ചു. ഈ പ്രോഗ്രാം ഇത്രയും വിജയകരമാക്കുവാൻ ഉത്സാഹിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നു.
ഐ .പി.സി. ഡല്‍ഹി സ്റ്റേറ്റ് സൌത്ത് ഡിസ്ട്രിക്റ്റ് സണ്‍ഡേ സ്കൂള്‍ അസോസിയേഷന്‍.