ഇന്ത്യ പെന്തകൊസ്തു ദൈവ സഭയിൽ കഴിഞ്ഞ 36 ൽ പരം വർഷങ്ങളായി വടക്കേ ഇന്ത്യയുടെ വിവിധ സ്ഥലം സഭകളിൽ അനുഗ്രഹീത ശുശ്രൂഷകൾ ചെയ്ത പാസ്റ്റർ. കെ. ജെ. സാമൂവൽനും കുടുംബത്തിനും ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ടും, സ്റ്റേറ്റ് കൗൺസിലും സംയുക്തമായി പുത്രികാ സംഘടനകളായ P. Y. P. A, സൺഡേ സ്കൂൾ, വുമൺസ് ഫെലോഷിപ് എന്നിവയും ചേർന്ന് ഊഷ്മളമായ യാത്ര അയപ്പ് നൽകി.
2024 മാർച്ച് 30 ന് വൈകിട്ട് 5 മണിക്ക് ഐപിസി ഗ്രീൻ പാർക്ക് സഭയിൽ കൂടിയ യോഗത്തിൽ ഡിസ്ട്രിക്‌ട് പ്രസിഡന്റും, സ്റ്റേറ്റ് വൈസ് പ്രസിഡന്റും ആയ പാസ്റ്റർ. കെ. വി. ജോസഫ് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്‌ട് സെക്രട്ടറി പാസ്റ്റർ സുരേഷ് കെ. സങ്കീർത്തനം വായിച്ചു. ഡിസ്ട്രിക്, സ്റ്റേറ്റ് കൌൺസിലുകളുടെ പ്രതി നിധികൾ, പുത്രികാ സംഘടനകളുടെ പ്രതിനിധികൾ, വിവിധ ഡിസ്ട്രിക് പാസ്റ്റർമാർ, ഏരിയ പാസ്റ്റർമാർ എന്നിവർ ആശംസകൾ അറിയിച്ചു. ഡിസ്ട്രിക്ട്, സ്റ്റേറ്റ്, കൗൺസിലുകളും പുത്രികാ സംഘടനകളും മൊമെന്റോ നൽകി ആദരിച്ചു. ഐപിസി ഡൽഹി സ്റ്റേറ്റ് ന്റെ പ്രരംഭം മുതൽ പാസ്റ്റർ. കെ. ജെ. സാമുവലും കുടുംബവും ഐപിസി ഡൽഹി സ്റ്റേറ്റ് ലെ സജീവ പ്രവർത്തകർ ആയിരുന്നു . ഐപിസി നജഫ് ഗഡ്, കിങ്‌സ് വേ ക്യാമ്പ്, ദിൽഷാദ് ഗാർഡൻ,ഗൗതം നഗർ, മയൂർ വിഹാർ ഫേസ് 3, രമേശ് നഗർ, തുഗ്ലക്ബാദ് എന്നീ സഭകളിൽ അനുഗ്രഹീത ശുശ്രൂഷകൾ നിർവഹിച്ച ശേഷം ഇപ്പോൾ കേരളത്തിലേക്ക് ശുശ്രൂഷയോടുള്ള ബന്ധത്തിൽ പാസ്റ്റർ. കെ. ജെ സാമൂവലും കുടുംബവും യാത്രയായി.
സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. സാം ജോർജ് അനുഗ്രഹീത സന്ദേശം നൽകി. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ. വി.റ്റി. ഐസക് കുടുംബത്തിന് വേണ്ടി അനുഗ്രഹ പ്രാർത്ഥന നടത്തി.
विदाई दी गई.
उत्तर भारत के विभिन्न क्षेत्रों में पिछले 36 वर्षों से सेवा करने वाला भारत पेंटेकोस्टल चर्च ऑफ गॉड के पादरी। के । जे। सैमुअल और उनके परिवार को आईपीसी दिल्ली स्टेट साउथ डिस्ट्रिक्ट, स्टेट काउंसिल और पी. वाई. पी. ए, संडे स्कूल और महिला फेलोशिप जैसे बेटी संगठनों द्वारा संयुक्त रूप से गर्मजोशी से विदाई दी गई।
30 मार्च 2024 को शाम5 बजे आईपीसी ग्रीन पार्क चर्च में आयोजित बैठक में पादरी के। वी। जोसेफ जो जिला अध्यक्ष और प्रदेश उपाध्यक्ष हैं, अध्यक्षता की। जिला सचिव पादरी सुरेश के. भजन संहिता से पढ़ें। जिला और राज्य परिषद के प्रतिनिधियों, बेटी संगठनों के प्रतिनिधियों, विभिन्न जिला पादरी और क्षेत्र पादरी ने शुभकामनाएं दीं। जिला, राज्य, परिषद एवं बेटी संगठनों ने मोमेंटो देकर सम्मानित किया गया। आईपीसी दिल्ली राज्य की स्थापना के समय से पादरी। के । जे। सैमुअल और उनका परिवार आईपीसी दिल्ली राज्य में सक्रिय कार्यकर्ता थे। आईपीसी नजफगढ़, किंग्स वे कैंप, दिलशाद गार्डन, गौतम नगर, मयूर विहार फेज 3, रमेश नगर, तुगलकबाद मंडलियों में धन्य सेवाएं करने के बाद, अब केरल में सेवा के संबंध में पादरी। के। जे. सैमुअल और उनका परिवार चल पड़े।
राज्य सचिव पादरी. सैम जॉर्ज ने धन्य संदेश दिया। वरिष्ठ पादरी. वी।टी ऐसक ने परिवार के लिए ब्लेसिंग प्रार्थना की।

- Advertisement -
Comments are closed.