സ്പെഷ്യൽ പ്രാര്‍ത്ഥന .
ഐപിസി ഡൽഹി സ്റ്റേറ്റ് പ്രയർ ബോർഡ്‌ന്റെ ആഭിമുഖ്യത്തിൽ 28 മത് വാർഷിക കൺവെൻഷനോടുള്ള ബന്ധത്തിൽ പ്രത്യേക പ്രാർത്ഥന ഐപിസി മയൂർ വിഹാർ ഫേസ് 2 ചർച്ചിൽ വച്ച് 26/10/2022 ബുധനാഴ്ച വൈകിട്ട് 7 മണി മുതൽ 9 മണിവരെ നടത്തപ്പെട്ടു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ. ജോൺസൺ ഡി സാമൂവൽ പ്രാർത്ഥിച്ചു. പ്രയർ ബോർഡ് ചെയർമാൻ പാസ്റ്റർ. സി. ജി. വർഗീസ് പ്രാർത്ഥനാ വിഷയങ്ങൾ സമർപ്പിച്ചു.വിവിധ ഗ്രൂപ്പുകളായി തിരിച്ച് കൺവെൻഷന്റെ വിവിധ വിഷയങ്ങൾക്കായി പ്രാർത്ഥിച്ചു.
ഐപിസി മയൂർ വിഹാർ ചർച്ച് കൊയർ ആത്മ നിറവിലുള്ള ആരാധനക്ക് നേതൃത്വം നൽകി. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേൽ സമാപന സന്ദേശം നൽകി. പാസ്റ്റർ സാം ദാനിയേലിന്റെ (പാമ്പാടി, കോട്ടയം) പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ മീറ്റിംഗ് സമാപിച്ചു.

- Advertisement -