പ്രവർത്തന ഉദ്ഘാടനം 2024-2028

ഐപിസി ഡൽഹി സ്റ്റേറ്റിന്റെ 2024-2028 വർഷത്തേക്കുള്ള പുതിയ ബോർഡുകളുടെയും പി വൈ പി എ സൺഡേസ്കൂൾ സോദരിസമാജത്തിന്റെയും പ്രവർത്തനം പാസ്റ്റർ സാം ജോർജ് ഉദ്ഘാടനം ചെയ്തു.

ഡൽഹി: ഐപിസി മയൂർവിഹാർ ഫേസ് 2ചർച്ചിൽ വച്ച് മെയ് മാസം 12 തിയ്യതി ഐപിസി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി സാം ജോർജിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ പ്രവർത്തന ഉദ്ഘാടനം പാസ്റ്റർ സാം ജോർജ് നിർവഹിച്ചു. മുൻ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം തോമസ് ദൈവ വചനത്തില്‍  നിന്ന് സംസാരിച്ചു. 2024-2028 വർഷങ്ങളിലേക്കുള്ള സൺഡേ സ്കൂളിൻറെ കാര്യപരിപാടികളെ കുറിച്ച് സെക്രട്ടറി തോമസ് ഗീവർഗീസും, പി വൈ പി എ ക്ക് വേണ്ടി സെക്രട്ടറി ബ്ലെസ്സൻ ടോം മാത്യു, സോദരി സമാജത്തിനു വേണ്ടി സെക്രട്ടറി ലീലാമ്മ ജോൺ, മിഷൻ ബോർഡിനു വേണ്ടി ചെയർമാൻ പാസ്റ്റർ സി ജി വർഗീസും, ഇവാഞ്ചലസം ബോർഡിനു വേണ്ടി ചെയർമാൻ പാസ്റ്റർ കെ സുരേഷും , പ്രയർ ബോർഡിനു വേണ്ടി സെക്രട്ടറി പാസ്റ്റർ വർക്കി പി വർഗീസും, വെൽഫെയർ ബോർഡിനു വേണ്ടി സെക്രട്ടറി ബ്രദർ വി ഏം പോളി, പബ്ലിക്കേഷൻ ബോർഡിനു വേണ്ടി ചെയർമാൻ പാസ്റ്റർ സി ജോണും, ലീഗൽ ആൻഡ് അഡ്വൈസറി ബോർഡിനു വേണ്ടി ചെയർമാൻ പാസ്റ്റർ ജെയിംസ് മാത്യുവും കാര്യപരിപാടികളെ കുറിച്ച് വിശദീകരിച്ചു.
വിവിധ ഡിസ്റ്റിക് കളുടെ ചുമതല വഹിക്കുന്ന പാസ്റ്റര്‍മാരായ, എ.കെ. റെജി, ടി കെ സാം, സോളമൻ ജോർജ്, കെ . ശാമുവല്‍ കുട്ടി,  മിഷൻ ഏരിയ കോഡിനേറ്റർ പാസ്റ്റർ ജോസഫ് ജോയി, ജനറൽ കൗൺസിൽ മെമ്പർ ബ്രദർ ഇ എം ഷാജി, സ്റ്റേറ്റ് ട്രഷറർ എം ജോൺസൺ, ജോയിൻ സെക്രട്ടറി ഷിബു കെ ജോർജ്, ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ സെക്രട്ടറി അഡ്വക്കേറ്റ് സുകു തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റര്‍. സാം കരുവാറ്റ ആരാധനയ്ക്ക് നേതൃത്വം നല്‍കി. സണ്‍‌ഡേ സ്കൂള്‍ ഡയറക്ടര്‍ പാസ്റ്റര്‍. സന്തോഷ്‌ ടി.സി. സ്വാഗതവും പി വൈ പി എ പ്രസിഡന്റ്‌ പാസ്റ്റര്‍ . ജോണ്‍സന്‍ ഡി സാമുവല്‍ നന്ദിയും പറഞ്ഞു.

 

 

 

- Advertisement -

- Advertisement -

Comments are closed.