ഡൽഹി: ഷാലോം പാലിയേറ്റീവ് കെയർ സെന്ററിൽ 9/12/2021 ന് ഷാലോം പാലിയേറ്റീവ് & ഹോം ബേസ് കെയർ (PC & HBC )& ഐപിസി ഗ്രീൻ പാർക്ക് സോദരി സമാജവും സംയുക്തമായി നടത്തിയ ക്രിസ്തുമസ് പ്രോഗ്രാമിൽ ഐ.പി.സി ഗ്രീൻ പാർക്ക് സോദരി സമാജം പ്രതിനിധികളും, സ്റ്റേറ്റ് സെക്രട്ടറിയും സഭാശുഷ്‌റൂഷകനുമായ പാസ്റ്റർ സാം ജോർജ് ഉം സംബന്ധിച്ചു. ക്യാൻസർ രോഗത്താൽ ഭരപ്പെടുന്ന 15 ൽ പരം രോഗികളും അവരുടെ ബന്ധുക്കളും മീറ്റിംഗിൽ സംബന്ധിച്ചു. പാസ്റ്റർ സാം ജോർജ് യേശു ക്രിസ്തുവിൽ കൂടിയുള്ള സൗഖ്യം, നിത്യ രക്ഷ എന്നീ വിഷയങ്ങളെക്കുറിച്ച് രോഗികൾക്ക് ആശ്വാസത്തിന്റെയും, പ്രത്യാശയുടെയും സന്ദേശം നൽകി. മീറ്റിംഗിൽ HBC കോർഡിനേറ്റർ ഷീബ ഷാ അധ്യക്ഷ ആയിരുന്നു. സിസ്റ്റർ. ജിജി. സി. ജോൺ(പാലിയേറ്റീവ് കെയർ നേഴ്സ് ) സ്വാഗതവും, Dr. രജനി ഹെർമൻ (ഡയറക്ടർ ഷാലോം, ഡൽഹി ) നന്ദിയും പറഞ്ഞു. മീറ്റിംഗിൽ സംബന്ധിച്ച 15 കുടുംബങ്ങൾക്ക് ഐ.പി.സി ഗ്രീൻപാർക്ക് സോദരി സമാജം ബ്ലാങ്കറ്റുകൾ വിതരണം ചെയ്തു. സിസ്റ്റർ.സുനി.സാം, സിസ്റ്റർ സിസി, സിസ്റ്റർ ജിമി, ബ്രദർ ഷിബു എന്നിവർ സന്നിഹിതർ ആയിരുന്നു. ഷാലോം പാലിയേറ്റീവ് കെയർ ഡൽഹി ഐ.പി.സി ഗ്രീൻ പാർക്ക് സോദരി സമാജം സെക്രട്ടറി സിസ്റ്റർ വത്സമ്മ ഐസക് നും കൌൺസിൽ അംഗങ്ങൾക്കും പ്രത്യേക നന്ദി അറിയിച്ചു.