ഭവന രഹിതർക്ക് സ്വന്തം വസ്തു വീതിച്ചു നൽകി മാതൃകയായി പാസ്റ്റർ സാം ജോർജും കുടുംബവും.
ഡൽഹി: ഐപിസി യുടെ പുത്രികാ സംഘടനയായ PYPA യുടെ കേരള സ്റ്റേറ്റ് ന്റെ അധീനത യിലുള്ള ഭവന നിർമാണ പദ്ധതി ആണ് സ്വപ്നക്കൂട്. ദീർഘ നാളുകൾ കർത്താവിന്റെ വേലയിൽ അധ്വാനിച്ച ഭവന രഹിതരായ ശുശ്രൂഷകന്മാർക്ക് വിശ്രമ കാലഘട്ടത്തിൽ സ്വന്തമായ ഒരു ഭവനം എന്ന ലക്ഷ്യത്തോടു കൂടി ആരംഭിച്ചതാണ് സ്വപ്നക്കൂട് ഭവന നിർമാണ പദ്ധതി.ഐപിസി കേരള സ്റ്റേറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ പദ്ധതിയിലേക്ക് ഭവന രഹിതരായ 3 ദൈവദാസന്മാർക്ക് തന്റെ സ്വന്തം സ്ഥലം (വേങ്ങൂർ, കൊട്ടാരക്കര)വീതിച്ചു നൽകി മാതൃക കാട്ടിയിരിക്കുകയാണ് ഐപിസി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. സാം ജോർജും കുടുംബവും. കഴിഞ്ഞ 30 വർഷങ്ങളായി ഐപിസി രാജസ്ഥാൻ, ഡൽഹി സ്റ്റേറ്റ്കളിലായി സുസ്ത്യർഹമായ സേവനം ചെയ്തു വരികയാണ് പാസ്റ്റർ സാം ജോർജും കുടുംബവും. ഐപിസി രാജസ്ഥാൻ സ്റ്റേറ്റ് ന്റെ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ഐപിസി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി, ഐപിസി മയൂർ വിഹാർ ഫേസ് 2 ചർച്ചിന്റെ ശുശ്രൂഷകൻ, ഐപിസി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ് ഡിസ്ട്രിക്ട് മിനിസ്റ്റർ എന്നീ നിലകളിൽ സേവനം അനുഷ്ഠിക്കുന്നു.തന്റെ വിശാല ഹൃദയത്തിനും ഔദാര്യ മനസിനും ഡൽഹി സ്റ്റേറ്റ് ലെ ഒരു സഹ ശുശ്രൂഷകൻ എന്ന നിലയിൽ എന്റെ ഹൃദയംഗമായ നന്ദി അർപ്പിക്കുന്നു. പാസ്റ്റർ സാം ജോർജ്ന്റെ നല്ല മനസിനെയും പ്രവർത്തിയെയും ദൈവം ആദരിക്കട്ടെ. അദ്ദേഹം ഡൽഹി സ്റ്റേറ്റ്ന്റെ സെക്രട്ടറി ആയിരിക്കുന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ബ്രദർ. ജെയിംസ് ജോർജ് വേങ്ങൂരിന്റെ ഇളയ സഹോദരൻ ആണ് പാസ്റ്റർ സാം ജോർജ്. ഭാര്യ : സുനി സാം. രണ്ട് മക്കൾ.സ്റ്റെഫിൻ &സ്റ്റെഫി.
ദൈവം ഈ കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കട്ടെ.
പാസ്റ്റർ. സി. ജോൺ.
ചെയർമാൻ, പബ്ലിക്കേഷൻ ബോർഡ്, ഐപിസി. ഡൽഹി സ്റ്റേറ്റ്.