ഉപവാസ പ്രാർത്ഥന.

ഐപിസി ഡൽഹി സ്റ്റേറ്റ് വുമൺസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 2024 ജൂലൈ 13 ന് രാവിലെ 10 മണി മുതൽ ഐപിസി ഗ്രീൻ പാർക്ക്‌ സഭയിൽ വച്ച് ഏക ദിന ഉപവാസ പ്രാർത്ഥന നടത്തപ്പെട്ടു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ. കെ. വി. ജോസഫ് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. പാസ്റ്റർ തോമസ് വർഗീസ് (ഈസ്റ്റ്‌ ഡിസ്ട്രിക്‌ട് pypa പ്രസിഡന്റ്) പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു.  ഐപിസി ഗ്രീൻപാർക്ക് കൊയർ അനുഗ്രഹീത ആരാധനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ. കെ. കോശി ( ഐപിസി പഞ്ചാബ് സ്റ്റേറ്റ് പ്രസിഡന്റ് ) അനുഗ്രഹീത സന്ദേശം നൽകി. വിവിധ വിഷയങ്ങൾക്ക് വേണ്ടി മധ്യസ്ഥ പ്രാർത്ഥന നടത്തപ്പെട്ടു. പാസ്റ്റർ എം. ജി. മാത്യു, പാസ്റ്റർ സുരേഷ് കരുവാറ്റ എന്നിവർ പ്രാർത്ഥിച്ചു. സ്റ്റേറ്റ് വുമൺസ് ഫെലോഷിപ് സെക്രട്ടറി സിസ്റ്റർ ലീലാമ്മ ജോൺ നന്ദി പറഞ്ഞു.

NEWS DESK.

- Advertisement -

- Advertisement -

Comments are closed.