‘BEST 2026’ ലോഗോ പ്രകാശനം ചെയ്തു
ഐപിസി ഡൽഹി സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷൻ ‘BEST 2026’ ലോഗോ പ്രകാശനം ചെയ്തു
ന്യൂഡൽഹി, ജൂലൈ 15:
ഐപിസി ഡൽഹി സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷൻ എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്ന ആത്മീയ പരിശീലന പരിപാടിയായ BEST (Bible Education Spiritual Training) 2026-ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു.
ഐപിസി ഡൽഹി സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷൻ ഡയറക്ടർ പാസ്റ്റർ സന്തോഷ് ടി. സി., സ്റ്റേറ്റ് സൺഡേ സ്കൂൾ കൗൺസിൽ സെക്രട്ടറി ബ്രദർ തോമസ് ഗീവർഗീസ്, സ്റ്റേറ്റ് കൗൺസിലിലെയും വിവിധ ഡിസ്ട്രിക്ട് കൗൺസിലുകളിലെയും ഭാരവാഹികളുടെയും അംഗങ്ങളുടെയും സാന്നിധ്യത്തിൽ, ഐപിസി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് ദൈവനാമ മഹത്വത്തിനായി ‘BEST 2026’-ന്റെ ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്തു.
ഈ അവസരത്തിൽ സംസാരിച്ച ഭാരവാഹികൾ, ബൈബിൾ പഠനത്തിലും ആത്മീയ വളർച്ചയിലും കുട്ടികളെയും കൗമാരക്കാരെയും കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന വേദിയായി BEST 2026 മാറുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഡൽഹി സ്റ്റേറ്റിലെ എല്ലാ സഭകളിലെയും സൺഡേ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഈ ആത്മീയ പരിശീലന പരിപാടിയിൽ സജീവമായി പങ്കാളികളാകണമെന്ന് അവർ ആഹ്വാനം ചെയ്തു.
സംഘാടകർ അറിയിച്ചതനുസരിച്ച്, 2026 ഓഗസ്റ്റ് 15-ന് ഡൽഹിയിലെ മയൂർ വിഹാർ ഫേസ്–3-ൽ സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് സ്കൂളിൽ (St. Mary’s School) വെച്ചാണ് BEST 2026 സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഡൽഹി സ്റ്റേറ്റിലെ വിവിധ ഡിസ്ട്രിക്ടുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികളും സൺഡേ സ്കൂൾ അധ്യാപകരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.
आईपीसी दिल्ली स्टेट संडे स्कूल एसोसिएशन ने ‘BEST 2026’ का लोगो जारी किया
नई दिल्ली, 15 जुलाई।
आईपीसी दिल्ली स्टेट संडे स्कूल एसोसिएशन द्वारा प्रतिवर्ष आयोजित किए जाने वाले आध्यात्मिक प्रशिक्षण कार्यक्रम BEST (Bible Education Spiritual Training) 2026 का आधिकारिक लोगो एक गरिमामय समारोह में जारी किया गया।
आईपीसी दिल्ली स्टेट संडे स्कूल एसोसिएशन के निदेशक पास्टर संतोष टी. सी., स्टेट संडे स्कूल काउंसिल के सचिव ब्रदर थॉमस गीवर्गीस, स्टेट काउंसिल के अन्य पदाधिकारियों तथा विभिन्न जिला काउंसिलों के सदस्यों की उपस्थिति में, आईपीसी दिल्ली स्टेट के सचिव पास्टर सैम जॉर्ज ने परमेश्वर की महिमा के लिए ‘BEST 2026’ के लोगो का औपचारिक विमोचन किया।
इस अवसर पर उपस्थित पदाधिकारियों ने कहा कि BEST 2026 का उद्देश्य बच्चों एवं किशोरों में परमेश्वर के वचन के प्रति प्रेम, बाइबल ज्ञान तथा आध्यात्मिक जीवन को प्रोत्साहित करना है। उन्होंने विश्वास व्यक्त किया कि यह कार्यक्रम विद्यार्थियों के सर्वांगीण आध्यात्मिक विकास में महत्वपूर्ण भूमिका निभाएगा तथा दिल्ली स्टेट के विभिन्न चर्चों के संडे स्कूलों के बीच आत्मिक सहभागिता को और अधिक सुदृढ़ करेगा।
आयोजकों ने बताया कि BEST 2026 का आयोजन 15 अगस्त 2026 को सेंट मैरीज़ स्कूल (St. Mary’s School), मयूर विहार फेज–3, नई दिल्ली में किया जाएगा। कार्यक्रम की तैयारियाँ तेज़ी से चल रही हैं तथा दिल्ली स्टेट के विभिन्न जिलों से बड़ी संख्या में संडे स्कूल विद्यार्थियों, शिक्षकों एवं चर्च प्रतिनिधियों के भाग लेने की संभावना है।
आयोजकों ने सभी चर्चों, संडे स्कूल शिक्षकों, अभिभावकों तथा विद्यार्थियों से इस आध्यात्मिक प्रशिक्षण कार्यक्रम में उत्साहपूर्वक सहभागिता करने और इसकी सफलता के लिए प्रार्थनापूर्वक सहयोग देने का आग्रह किया।
NEWS DESK



- Advertisement -

Comments are closed.