ന്യൂഡൽഹി, ഓഗസ്റ്റ് 4: ഐ.പി.സി ഡൽഹി സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കായി ബൈബിൾ ക്വിസ് മത്സരം 2026 ഓഗസ്റ്റ് 2 ന് ഞായറാഴ്ച വൈകുന്നേരം 4.00 മണി മുതൽ ഐ.പി.സി മയൂർ വിഹാർ ഫേസ്-II സഭയിൽ സംഘടിപ്പിച്ചു.
സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷൻ ഡയറക്ടർ പാസ്റ്റർ സന്തോഷ് ടി. സി. അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജിജോ ജോയ് പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സമാപനത്തിൽ പാസ്റ്റർ സാം ജോര്‍ജ്ജ് അനുഗ്രഹ പ്രാർത്ഥന നിർവഹിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി ആകെ 89 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. വിവിധ പ്രായവിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ വിദ്യാർത്ഥികൾ മികച്ച ബൈബിൾ പരിജ്ഞാനം പ്രകടിപ്പിച്ചു.
മത്സരത്തിന്റെ സൂപ്പർവൈസർമാരായി പാസ്റ്റർ കെ. വി. ജോസഫ്, ബ്രദർ തോമസ് ഗീവർഗീസ്, ബ്രദർ ലിന്റോ പി. തോമസ്, ബ്രദർ രഞ്ജിത് ജോയ് എന്നിവർ സേവനമനുഷ്ഠിച്ചു.
വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ബ്രദർ അലൻ ബി. ജോൺ, ജോം ജോസ്, പാസ്റ്റർ ജെയിംസ് മാത്യു, പാസ്റ്റർ തോമസ് വർഗീസ്, പാസ്റ്റർ ജിജോ ജോയ് എന്നിവർ ഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു.
വിദ്യാർത്ഥികളിൽ ദൈവവചന പഠനത്തോടുള്ള താൽപര്യവും ബൈബിൾ പരിജ്ഞാനവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ ബൈബിൾ ക്വിസ് മത്സരം വിജയകരമായി സമാപിച്ചു.
आई.पी.सी. दिल्ली स्टेट संडे स्कूल एसोसिएशन द्वारा बाइबल क्विज़ प्रतियोगिता का आयोजन
नई दिल्ली, 4 अगस्त: आई.पी.सी. दिल्ली स्टेट संडे स्कूल एसोसिएशन के तत्वावधान में कक्षा 1 से 12 तक के संडे स्कूल विद्यार्थियों के लिए बाइबल क्विज़ प्रतियोगिता का आयोजन रविवार, 2 अगस्त 2026 को सायं 4:00 बजे से आई.पी.सी. मयूर विहार फेज़-II चर्च में किया गया।
कार्यक्रम की अध्यक्षता स्टेट संडे स्कूल एसोसिएशन के निदेशक पास्टर संतोष टी. सी. ने की। प्रारंभिक प्रार्थना पास्टर जिजो जॉय ने कराई, जबकि समापन एवं आशीर्वचन प्रार्थना पास्टर सैम जॉर्ज ने की।
इस प्रतियोगिता में राज्य के विभिन्न जिलों से कुल 89 विद्यार्थियों ने उत्साहपूर्वक भाग लिया। विभिन्न आयु वर्गों में आयोजित इस प्रतियोगिता में प्रतिभागियों ने बाइबल के प्रति अपने उत्कृष्ट ज्ञान का परिचय दिया।
प्रतियोगिता के पर्यवेक्षक (Supervisors) के रूप में पास्टर के. वी. जोसेफ, ब्रदर थॉमस गीवर्गीस, ब्रदर लिंटो पी. थॉमस तथा ब्रदर रंजीत जॉय ने अपनी सेवाएँ प्रदान कीं।
विभिन्न जिलों से ब्रदर एलन बी. जॉन, जोम जोस, पास्टर जेम्स मैथ्यू, पास्टर थॉमस वर्गीज़ तथा पास्टर जिजो जॉय ने निरीक्षक (Invigilators) के रूप में कार्य किया।
विद्यार्थियों में परमेश्वर के वचन के अध्ययन के प्रति रुचि बढ़ाने तथा बाइबल संबंधी ज्ञान को प्रोत्साहित करने के उद्देश्य से आयोजित यह बाइबल क्विज़ प्रतियोगिता सफलतापूर्वक सम्पन्न हुई।
NEWS DESK. DELHI.










- Advertisement -
Comments are closed.