ഐപിസി ഡൽഹി സ്റ്റേറ്റ് ലെ ശുശ്രൂഷകന്മാരുടെ ത്രിമാസ കോൺഫറൻസ് 2025 ഫെബ്രുവരി 15 ശനിയാഴ്ച രാവിലെ 9.30 മുതൽ ഐപിസി മയൂർ വിഹാർ ഫേസ് 2 സഭയിൽ വച്ച് അനുഗ്രഹീതമായി നടത്തപ്പെട്ടു. സ്റ്റേറ്റ് പ്രയർ ബോർഡ് ചെയർമാൻ കോൺഫറൻസ് അധ്യക്ഷൻ ആയിരുന്നു. പാസ്റ്റർ സ്റ്റാൻലി ഐസക്ന്റെ നേതൃത്വത്തിൽ ബൈബിൾ സ്കൂൾ വിദ്യാർഥികൾ ആരാധനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ രാജൻ സാമൂവൽ, ജിജോ ജോയി,
അനിയൻകുഞ്ഞ് എന്നിവർ പ്രാർത്ഥിച്ചു. പാസ്റ്റർ അങ്കിത് ജോൺ സങ്കീർത്തനം വായിച്ചു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് വിശിഷ്ട അതിഥികളെ പരിചയപ്പെടുത്തി. പാസ്റ്റർ. ഷിനു തോമസ് (കാനഡ), പാസ്റ്റർ ജോയി എബ്രഹാം (കേരള), പാസ്റ്റർ അനിൽ പി മത്തായി(എക്സൽ വി ബി എസ്) എന്നിവർ വചന സന്ദേശം നൽകി. പാസ്റ്റർ. സി. ജി. വർഗീസ് മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
ദീർഘ കാലത്തെ ശുശ്രൂഷ യ്ക്കും ജോലിക്കും ശേഷം കേരളത്തിലേക്ക് മടങ്ങി പോകുന്ന പാസ്റ്റർ. പി. റ്റി. സന്തോഷ് ബ്രദർ. രാജു എന്നിവർക്കായി അനുഗ്രഹ പ്രാർത്ഥനയ്ക്ക് പാസ്റ്റർ സാം തോമസ്, പാസ്റ്റർ എം. ജോയി എന്നിവർ നേതൃത്വം നൽകി. എക്സൽ വി ബി എസ് ന്റെ ഏറ്റവും പുതിയ പാട്ട് പുസ്തകത്തിന്റെ കവർ പേജ് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ. കെ. വി. ജോസഫ് ന് നൽകി പ്രകാശനം ചെയ്തു. 150 ൽ പരം ശുശ്രൂഷ കന്മാർ വിവിധ ഡിസ്ട്രിക്‌ട് കളിൽ നിന്നായി കോൺഫറൻസ് ൽ പങ്കെടുത്തു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ കുന്നേൽ വർഗീസ് ജോസഫ് ന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ മീറ്റിംഗ് അനുഗ്രഹമായി പര്യവസാനിച്ചു.
News Desk. IPCDSPB
आईपीसी दिल्ली राज्य सेवकों का त्रैमासिक सम्मेलन आयोजित किया गया।
आईपीसी दिल्ली राज्य के सेवकों का त्रैमासिक सम्मेलन शनिवार, 15 फरवरी, 2025 को सुबह 9.30 बजे आईपीसी मयूर विहार फेज 2 चर्च में आयोजित किया गया। राज्य प्रार्थना बोर्ड के अध्यक्ष पास्टर नोबिल वर्गीस सम्मेलन के अध्यक्षता की ।पादरी स्टेनली ऐसक और बाइबल स्कूल के विद्यार्थियों ने आराधना सेवा का नेतृत्व किया। पादरी राजन सैमुअल, जीजो जॉय और अनियानकुंजू ने प्रार्थना की। पादरी अंकित जॉन ने भजन संहिता पढ़ा। राज्य सचिव पादरी सैम जॉर्ज ने विशिष्ट अतिथियों का परिचय कराया। पादरी. शिनू थॉमस (कनाडा), पादरी जॉय अब्राहम (केरल), और पादरी अनिल पी. मथाई (एक्सेल वीबीएस) ने वचन से प्रचार किए। पादरी. सी। जी। वर्गीस ने मध्यस्थता प्रार्थना का नेतृत्व किया। पादरी पी। टी। संतोष और भाई राजू मैथ्यू जो लम्बे समय तक सेवाकाई और नौकरी करने के बाद केरल लौट रहा है उनकेलिए पादरी सैम थॉमस और पादरी जॉय मथाई ने आशीर्वाद की प्रार्थना की। एक्सेल वीबीएस की नवीनतम गीत पुस्तिका का आवरण पृष्ठ राज्य सचिव पादरी सैम जॉर्ज ने राज्य उपाध्यक्ष पादरी के. वी जोसेफ को देकर रिलीज़ किया। सम्मेलन में विभिन्न जिलों से 150 से अधिक सेवकगण शामिल हुए। बैठक का समापन राज्य उपाध्यक्ष पादरी कुन्नेल वर्गीस जोसेफ की प्रार्थना और आशीर्वाद के साथ हुआ।
News Desk. IPCDSPB

- Advertisement -
Comments are closed.