ഏക ദിന ഉപവാസ പ്രാര്‍ത്ഥന

IPC ഡൽഹി സ്റ്റേറ്റ് വുമൺസ് ഫെല്ലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍2026 ഫെബ്രുവരി 14-ാം തീയതി രാവിലെ 10:00 മണിക്ക് 10-ാം ക്ലാസ്സും 12-ാം ക്ലാസ്സും ബോർഡ് പരീക്ഷ എഴുതുന്ന  വിദ്യാർത്ഥികൾക്കായി ഒരു ഉപവാസ പ്രാർത്ഥന സംഘടിപ്പിച്ചു. ഈ മീറ്റിംഗ് IPC മയൂർ വിഹാർ ഫേസ് II സഭയിൽ IPC ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജിന്‍റെ അധ്യക്ഷതയിൽ നടന്നു.

യോഗം ഗ്രേറ്റർ ഡൽഹി ഈസ്റ്റ് ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റർ ടി. കെ. സാം നയിച്ച പ്രാർത്ഥനയോടെ ആരംഭിച്ചു. IPC മയൂർ വിഹാർ ഫേസ് III ചർച്ച്ക്വയർ ഭക്തി സാന്ദ്രമായ ആരാധനയ്ക്ക് നേതൃത്വം നല്‍കി.  DSWF കൗൺസിൽ അംഗം സിസ്റ്റർ റേച്ചൽ തോമസ്  പങ്കെടുക്കുന്ന എല്ലാവര്ക്കും  ഹൃദയപൂർവ്വം സ്വാഗതം അറിയിച്ചു.

ഗ്രേസ് ഗോസ്പൽ മിനിസ്ട്രിയുടെ സിസ്റ്റർ ജെസ്സി ആഗസ്റ്റിൻ എബ്രായർ 4:14–16, സംഖ്യകൾ 27:7 എന്നീ വചനങ്ങളെ ആധാരമാക്കി പ്രചോദനപരമായ സന്ദേശം നൽകി. 

വിദ്യാർത്ഥികൾ ദൈവത്തിന്റെ കൃപയിലും ശക്തിയിലും ആശ്രയിക്കണമെന്ന് അവർ പ്രോത്സാഹിപ്പിച്ചു.

DSWF സെക്രട്ടറി സിസ്റ്റർ ലീലമ്മ ജോൺ  മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്‍കി . പാസ്റ്റർമാരും സഹോദരിമാരും വിദ്യാർത്ഥികൾക്കായി ആവേശപൂർവ്വം പ്രാർത്ഥിച്ചു. DSWF വൈസ് പ്രസിഡന്റ് സിസ്റ്റർ സുനി സാം എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. IPC ഡൽഹി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ കെ. വി. ജോസഫ്ന്‍റെ  പ്രാർത്ഥനയും ആശീർവാദത്തോടും കൂടെ  യോഗം സമാപിച്ചു.

യോഗത്തില്‍ IPC ഡൽഹി സ്റ്റേറ്റിലെ എല്ലാ ഡിസ്ട്രിക്ടുകളും മിഷൻ ഏരിയകളിലും ഉള്ള  അര്‍ഹരായ  പാസ്റ്റർമാരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു.  DSWF ട്രഷറർ സിസ്റ്റർ അനിത കോശി വിദ്യാഭ്യാസ സഹായ വിതരണത്തിന്  നേതൃത്വം നല്‍കി.

उपवास प्रार्थना 

आईपीसी दिल्ली स्टेट विमेंस फेलोशिप ने 14 फरवरी 2026 को प्रातः 10:00 बजे 10वीं और 12वीं कक्षा की बोर्ड परीक्षाओं में सम्मिलित होने वाले विद्यार्थियों के लिए एक उपवास प्रार्थना सभा का आयोजन किया। यह कार्यक्रम आईपीसी मयूर विहार फेज II में आईपीसी दिल्ली स्टेट के सचिव पास्टर सैम जॉर्ज की अध्यक्षता में आयोजित किया गया।

सभा का प्रारंभ ग्रेटर दिल्ली ईस्ट डिस्ट्रिक्ट के अध्यक्ष पास्टर टी. के. सैम द्वारा कराई गई प्रार्थना से हुआ। आईपीसी मयूर विहार चर्च फेज III के कॉयर ने आराधना का संचालन करते हुए भक्तिमय वातावरण बनाया। डीएसडब्ल्यूएफ की काउंसिल सदस्य सिस्टर रैचेल थॉमस ने सभी उपस्थित जनों का हार्दिक स्वागत किया।

ग्रेस गॉस्पेल मिनिस्ट्री की सिस्टर जेस्सी ऑगस्टिन ने इब्रानियों 4:14–16 और गिनती 27:7 के आधार पर एक प्रेरणादायक संदेश दिया, जिसमें विद्यार्थियों को परमेश्वर की अनुग्रह और सामर्थ्य पर निर्भर रहने के लिए उत्साहित किया गया।

डीएसडब्ल्यूएफ की सचिव सिस्टर लीलम्मा जॉन के नेतृत्व में मध्यस्थता प्रार्थना सत्र आयोजित किया गया, जिसमें पास्टरों और बहनों ने विद्यार्थियों के लिए उत्साहपूर्वक प्रार्थना की। डीएसडब्ल्यूएफ की उपाध्यक्ष सिस्टर सुनी सैम ने सभी के प्रति धन्यवाद ज्ञापित किया।

सभा का समापन आईपीसी दिल्ली स्टेट के उपाध्यक्ष पास्टर के. वी. जोसेफ द्वारा प्रार्थना और आशीर्वचन के साथ हुआ।

सभा के दौरान आईपीसी दिल्ली स्टेट के सभी जिलों और मिशन क्षेत्रों से पास्टरों के बच्चों को शैक्षिक सहायता वितरित की गई। इस कार्यक्रम का समन्वय डीएसडब्ल्यूएफ की कोषाध्यक्ष सिस्टर अनीता कोशी द्वारा किया गया।

 

 

 

 

- Advertisement -

- Advertisement -

Comments are closed.