ഐപിസി ഡൽഹി സ്റ്റേറ്റ് വിമൻസ് ഫെലോഷിപ്പിന്റെ ഓൺലൈൻ സെമിനാർ അനുഗ്രഹമായി.
ന്യൂഡൽഹി, ജൂലൈ 16: ഐപിസി ഡൽഹി സ്റ്റേറ്റ് വിമൻസ് ഫെലോഷിപ്പ് (DSWF) ആഭിമുഖ്യത്തിൽ “വയോജനങ്ങളെ ആദരിക്കുക: ബൈബിൾപരവും സാംസ്കാരികവുമായ സമീപനം (പ്രായമായ മാതാപിതാക്കളെയും പ്രിയപ്പെട്ടവരെയും പരിപാലിക്കൽ)” എന്ന വിഷയത്തെ ആസ്പദമാക്കി ജൂലൈ 11-ന് വൈകിട്ട് 7.30-ന് ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു.
DSWF സെക്രട്ടറി സിസ്റ്റർ ലീലമ്മ ജോൺ അധ്യക്ഷത വഹിച്ച സെമിനാർ, ഐപിസി ഡൽഹി സ്റ്റേറ്റ് പാട്രൺ പാസ്റ്റർ കെ. ജോയിയുടെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ചു. ഗ്രേറ്റർ നോയിഡ ഡിസ്ട്രിക്ടിലെ സിസ്റ്റർ കെസിയ ജോൺസണും സംഘവും നയിച്ച ആത്മീയ ആരാധന യോഗത്തിന് അനുഗ്രഹകരമായ തുടക്കം കുറിച്ചു.
ഐപിസി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് റവ. ഡോ. ഷാജി ഡാനിയേൽ, പ്രമുഖ പ്രഭാഷക ഡോ. സെലിൻ ഫിലിപ്പ് എന്നിവർ മുഖ്യപ്രഭാഷകരായി പങ്കെടുത്തു. വയോജനങ്ങളായ മാതാപിതാക്കളെയും പ്രിയപ്പെട്ടവരെയും ആദരിക്കുകയും കരുതലോടെ പരിപാലിക്കുകയും ചെയ്യേണ്ടത് ബൈബിളിന്റെ വ്യക്തമായ കല്പനയും ഭാരതീയ സംസ്കാരത്തിന്റെ മഹത്തായ മൂല്യവുമാണെന്ന് ഇരുവരും തങ്ങളുടെ സന്ദേശങ്ങളിൽ ഊന്നിപ്പറഞ്ഞു. വിഷയത്തെ ആഴത്തിൽ വിശകലനം ചെയ്ത പ്രഭാഷണങ്ങൾ പങ്കെടുത്തവർക്ക് ആത്മീയമായും പ്രായോഗികമായും വലിയ പ്രചോദനവും അനുഗ്രഹവുമായി.
DSWF കൌണ്‍സില്‍ അംഗം സിസ്റ്റർ ജെയ്‌സി ജേക്കബ് നന്ദിപ്രസംഗം നടത്തി. തുടർന്ന് ഐപിസി ഡൽഹി സ്റ്റേറ്റ് ആഗ്രാ മിഷൻ ഏരിയ പാസ്റ്റർ ഫിലിപ്പ് ജോൺ സമാപന പ്രാർത്ഥനയും ആശീർവാദവും നിർവഹിച്ചതോടെ സെമിനാർ സമാപിച്ചു.
आईपीसी दिल्ली स्टेट वूमेन्स फेलोशिप द्वारा “वरिष्ठजनों का सम्मान” विषय पर ऑनलाइन सेमिनार आयोजित
नई दिल्ली, 16 जुलाई: आईपीसी दिल्ली स्टेट वूमेन्स फेलोशिप (DSWF) के तत्वावधान में 11 जुलाई 2026 को सायं 7:30 बजे “वरिष्ठजनों का सम्मान: एक बाइबिलीय एवं सांस्कृतिक दृष्टिकोण (वृद्ध माता-पिता एवं प्रियजनों की देखभाल)” विषय पर एक ऑनलाइन सेमिनार सफलतापूर्वक आयोजित किया गया।
सेमिनार की अध्यक्षता DSWF की सचिव सिस्टर लीलम्मा जॉन ने की। कार्यक्रम का शुभारंभ आईपीसी दिल्ली स्टेट के संरक्षक पास्टर के. जॉय की प्रार्थना से हुआ। इसके पश्चात ग्रेटर नोएडा डिस्ट्रिक्ट की सिस्टर केज़िया जॉनसन एवं उनकी टीम ने आत्मिक आराधना का संचालन किया।
मुख्य वक्ताओं के रूप में आईपीसी दिल्ली स्टेट के अध्यक्ष रेव. डॉ. शाजी डैनियल तथा डॉ. सेलिन फिलिप ने प्रेरणादायक एवं विचारोत्तेजक संदेश प्रस्तुत किए। उन्होंने अपने संबोधनों में इस बात पर विशेष बल दिया कि वृद्ध माता-पिता एवं प्रियजनों का सम्मान और उनकी देखभाल करना न केवल बाइबल की स्पष्ट शिक्षा है, बल्कि भारतीय सांस्कृतिक परंपरा का भी एक महत्वपूर्ण मूल्य है। उनके संदेशों ने उपस्थित सभी प्रतिभागियों को आत्मिक रूप से प्रोत्साहित किया तथा विषय के व्यावहारिक पक्ष पर भी गहन मार्गदर्शन प्रदान किया।
DSWF की काउंसिल सदस्य सिस्टर जैसी जैकब ने धन्यवाद ज्ञापन प्रस्तुत किया। अंत में आईपीसी दिल्ली स्टेट, आगरा मिशन एरिया के पास्टर फिलिप जॉन ने समापन प्रार्थना एवं आशीर्वचन के साथ कार्यक्रम का समापन किया।
NEWS DESK.















- Advertisement -

Comments are closed.