ന്യൂഡൽഹി: IPC ഡൽഹി സ്റ്റേറ്റ് അസോസിയേഷൻ എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്ന BEST (Bible Education Spiritual Training) 2026 ഈ വർഷവും അനുഗ്രഹീതവും ആത്മീയ ഉണർവ് പകരുന്നതുമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ടു. 2026 ഓഗസ്റ്റ് 15-ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഡൽഹി മയൂർ വിഹാർ ഫേസ് 3-ലെ സെന്റ് മേരീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രോഗ്രാം നടന്നു.
IPC ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഷാജി ദാനിയേൽ വീഡിയോ സന്ദേശത്തിലൂടെ BEST 2026 ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷൻ ഡയറക്ടർ പാസ്റ്റർ ടി. സി. സന്തോഷ് സ്വാഗതം ആശംസിച്ചു.
സിസ്റ്റർ കരിഷ്മ ജോസഫ് (ബാംഗ്ലൂർ) & ടീം അനുഗ്രഹീതമായ ആരാധനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ മോസസ് സാമുവൽ (ജമ്മു) “Milestone” എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ സെഷനുകളിൽ ആത്മീയവും പ്രചോദനാത്മകവുമായ സന്ദേശങ്ങൾ നൽകി.
കുട്ടികൾക്കായി Excel VBS ടീം പ്രത്യേക ക്ലാസുകളും വിവിധ ആത്മീയ-വിദ്യാഭ്യാസ പരിപാടികളും നയിച്ചു. കുട്ടികളുടെ സജീവ പങ്കാളിത്തം പ്രോഗ്രാമിന് കൂടുതൽ ആവേശവും മികവും നൽകി.
Ephraim Jom, Elwina Valsa Jijo, Ajin K. Daniel, Aashi Rajesh എന്നിവർ ആങ്കറിംഗ് നിർവഹിച്ചു. പ്രോഗ്രാമിന്റെ ഭാഗമായി Action Song, Graduation Ceremony, Prize Distribution തുടങ്ങിയ വിവിധ പരിപാടികളും നടന്നു.
സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷന്‍ ട്രഷറര്‍ ബ്രദർ. രഞ്ജിത്ത് ജോയി രജിസ്ട്രേഷന് നേതൃത്വം വഹിച്ചു. സൺഡേ സ്കൂൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബ്രദർ ലിന്റോ പി. തോമസ് നന്ദി രേഖപ്പെടുത്തി. ദേശീയ ഗാനാലാപനത്തോടെയും IPC ഡൽഹി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ കെ. വി. ജോസഫിന്റെ പ്രാർത്ഥനയും ആശീർവാദത്തോടും കൂടെ BEST 2026 അനുഗ്രഹീതമായി സമാപിച്ചു.
കുട്ടികളിലും അധ്യാപകരിലും മാതാപിതാക്കളിലും ആത്മീയ വളർച്ചയും , ബൈബിൾ പഠനത്തോടുള്ള താൽപര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച BEST 2026, പങ്കെടുത്ത എല്ലാവർക്കും അനുഗ്രഹത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും അനുഭവമായി മാറി.
BEST 2026 का आशीषित समापन
नई दिल्ली: IPC दिल्ली स्टेट सन्डे स्कूल एसोसिएशन द्वारा प्रत्येक वर्ष आयोजित किया जाने वाला BEST (Bible Education Spiritual Training) 2026 इस वर्ष भी अत्यंत आशीषित एवं प्रभावशाली ढंग से संपन्न हुआ। यह कार्यक्रम 15 अगस्त 2026 को प्रातः 9 बजे से शाम 5 बजे तक दिल्ली के मयूर विहार फेज़ 3 स्थित सेंट मेरीज़ स्कूल ऑडिटोरियम में आयोजित किया गया।
IPC दिल्ली स्टेट के अध्यक्ष डॉ. शाजी दानियेल ने अपने वीडियो संदेश के माध्यम से कार्यक्रम का उद्घाटन किया। स्टेट संडे स्कूल एसोसिएशन के डायरेक्टर पास्टर टी. सी. संतोष ने स्वागत भाषण दिया।
सिस्टर करिश्मा जोसेफ (बेंगलुरु) एवं टीम ने आराधना का नेतृत्व किया। पास्टर मोसेस सैमुअल (जम्मू) ने “Milestone” विषय पर विभिन्न सत्रों में आत्मिक एवं प्रेरणादायक संदेश साझा किए।
बच्चों के लिए Excel VBS टीम द्वारा विशेष कक्षाओं तथा विभिन्न आत्मिक एवं शिक्षाप्रद कार्यक्रमों का संचालन किया गया। बच्चों की उत्साहपूर्ण सहभागिता ने कार्यक्रम को और अधिक प्रभावशाली बनाया।
Ephraim Jom, Elwina Valsa Jijo, Ajin K. Daniel एवं Aashi Rajesh ने कार्यक्रम का संचालन (Anchoring) किया। कार्यक्रम में Action Song, Graduation Ceremony तथा Prize Distribution सहित विभिन्न कार्यक्रम आयोजित किए गए।
स्टेट संडे स्कूल एसोसिएशन के खजानजी ब्रदर रंजीत जॉय ने रजिस्ट्रेशन के कार्य को संभाला। संडे स्कूल एसोसिएशन के संयुक्त सचिव ब्रदर लिंटो पी. थॉमस ने धन्यवाद ज्ञापित किया। राष्ट्रगान के बाद IPC दिल्ली स्टेट के उपाध्यक्ष पास्टर के. वी. जोसेफ की प्रार्थना एवं आशीर्वाद के साथ BEST 2026 का समापन हुआ।
बच्चों, शिक्षकों एवं अभिभावकों में आत्मिक विकास तथा बाइबल अध्ययन के प्रति रुचि को बढ़ावा देने के उद्देश्य से आयोजित BEST 2026 सभी प्रतिभागियों के लिए आत्मिक उन्नति, प्रेरणा और आशीष का अवसर बना।

- Advertisement -
Comments are closed.