ഉപവാസ പ്രാർത്ഥന.

 

ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ 2021 ആഗസ്റ്റ് 30 ന് രാവിലെ 10.30 മുതൽ 1pm വരെ ഉപവാസ പ്രാർത്ഥന നടത്തപ്പെട്ടു. ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജം വൈസ് പ്രസിഡന്റ് സിസ്റ്റർ. മോളി മാത്യു വചന ശുശ്രൂഷ നിർവഹിച്ചു. ഐപിസി ജഹാൻഗീർ പുരി സഭ (നോർത്ത് ഡിസ്ട്രിക്ട്) ആരാധനക്ക് നേതൃത്വം നൽകി. പാസ്റ്റർ. സോളമൻ ജോർജ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ. കെ. ജോയി, സ്റ്റേറ്റ് എക്സിക്യൂട്ടീവ് ബ്രദർ. ജോൺസൺ മാത്യു, ബ്രദര്‍.  കെ. വി. തോമസ്, സോദരി സമാജം മുന്‍പ്രസിഡണ്ട് സിസ്റ്റര്‍. ആനി സാമൂവൽ എന്നിവരുടെ സാന്നിധ്യം അനുഗ്രഹമായിരുന്നു.

     

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.