സംയുക്ത ആരാധന

ഐപിസി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്‌ട് ന്റെ ആഭിമുഖ്യത്തിൽ 2023 ഒക്ടോബർ 7 ന് ഐപിസി മയൂർ വിഹാർ 2 ചർച്ചിൽ വച്ച് ഏകദിന കൺവെൻഷൻ നടത്തപ്പെട്ടു. സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഷാജി ദാനിയേൽ മുഖ്യ സന്ദേശം നൽകി. രക്ഷാധികാരി പാസ്റ്റർ. കെ. ജോയി കൺവെൻഷൻ ഉൽഘാടനം ചെയ്തു. ഒക്ടോബർ 8 ഞായറാഴ്ച ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്‌ട് സഭകളുടെ സംയുക്ത ആരാധന ഗ്രേറ്റർ നോയിഡയിലുള്ള ഹാർവെസ്റ്റ് മിഷൻ കോളേജിൽ വച്ച് അനുഗ്രഹീതമായി നടത്തപ്പെട്ടു. ഡിസ്ട്രിക്‌ട് പ്രസിഡന്റ്റും സ്റ്റേറ്റ് സെക്രട്ടറിയുമായ പാസ്റ്റർ സാം ജോർജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പാസ്റ്റർ. റ്റി. സി. സന്തോഷ്‌ സങ്കീർത്തനം വായിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഷാജി ദാനിയേൽ മുഖ്യ സന്ദേശം നൽകി. രക്ഷാധികാരി പാസ്റ്റർ. കെ. ജോയി കർത്തൃമേശക്ക് നേതൃത്വം നൽകി. ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജം പ്രസിഡന്റ് ഡോ. മേരി ദാനിയേൽ, മക്കളായ ലൂക്ക് ദാനിയേൽ, ലിഡിയ ദാനിയേൽ എന്നിവരുടെ സാനിധ്യം ആരാധനയ്ക്ക് മാറ്റ് കൂട്ടി. ഐപിസി ഡൽഹി സ്റ്റേറ്റ് ലെ ഡിസ്ട്രിക്ട് പാസ്റ്റഴ്സ്, ഏരിയ കോർഡിനേറ്റർമാർ, പുത്രികാ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ സംയുക്ത ആരാധനയിൽ സംബന്ധിച്ചു.ഡിസ്ട്രിക്ട് പാസ്റ്റർമാരായ കെ. വി. ജോസഫ്, സി. ജോൺ, ഫിലിപ്പ് എബ്രഹാം, സോളമൻ ജോർജ്, ഏരിയ കോർഡിനേറ്റർസ് പാസ്റ്റർ ജോസഫ് ജോയി, പാസ്റ്റർ ഫിലിപ്പ് ജോൺ, വെസ്റ്റ് ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ എ. കെ. റെജി, ഗ്രേറ്റർ ഡൽഹി ഈസ്റ്റ്‌ ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ് പാസ്റ്റർ ജെയിംസ് മാത്യു എന്നിവരും ഐപിസി ഡൽഹി സ്റ്റേറ്റ് ട്രഷറർ ബ്രദർ. ജോൺസൺ മാത്യു, ജോയിന്റ് സെക്രട്ടറി ബ്രദർ. കെ. വി. തോമസ്, ജനറൽ കൗൺസിൽ അംഗം ബ്രദർ. ഇ. എം. ഷാജി എന്നിവരും സംയുക്ത ആരാധനയിൽ പങ്കെടുത്തു.  ഈസ്റ്റ്‌ ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ. ജിജോ ജോയി നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തി പാസ്റ്റർ. ബിനു ജോൺസൺ, ബ്രദർ സജി പോൾ എന്നിവരുടെ നേതൃത്വത്തിൽ ഐപിസി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്‌ട് കൊയർ അനുഗ്രഹീത ആരാധനയ്ക്ക് നേതൃത്വം നൽകി. ഐപിസി ഡൽഹി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ കെ. വി. ജോസഫിന്റെ പ്രാർത്ഥനയോടും പാസ്റ്റർ. കെ. ജോയിയുടെ ആശിർവാദത്തോടും കൂടെ മീറ്റിംഗ് പര്യവസാനിച്ചു.

संयुक्त आराधना
आईपीसी दिल्ली राज्य पूर्वी जिले के तत्वावधान में आईपीसी मयूर विहार 2 चर्च में 7 अक्टूबर 2023 को एक दिवसीय सम्मेलन आयोजित किया गया था। प्रदेश अध्यक्ष डाॅ. शाजी डेनियल ने मुख्य संदेश दिया। संरक्षक पादरी. के। जॉय ने सम्मेलन का उद्घाटन किया। रविवार 8 अक्टूबर को, ग्रेटर नोएडा के हार्वेस्ट मिशन कॉलेज में दिल्ली राज्य पूर्वी जिला चर्चों की एक संयुक्त आराधना हुई । जिला अध्यक्ष एवं प्रदेश सचिव पादरी सैम जॉर्ज ने अध्यक्षता की। जिला उपाध्यक्ष पादरी. टी। सी। संतोष ने भजन संहिता से पढ़े। प्रदेश अध्यक्ष डाॅ. शाजी डेनियल ने मुख्य संदेश दिया। संरक्षक पादरी. के। जॉय ने प्रभू भोज की सेवाकाई का नेतृत्व किया। आईपीसी दिल्ली प्रदेश बहनों की समाज के अध्यक्ष डाॅ. मैरी डेनियल और उनके बच्चों ल्यूक डेनियल और लिडिया डेनियल की उपस्थिति ने आराधना में चार चांद लगा दिए। आईपीसी दिल्ली राज्य के जिला पादरीयां, क्षेत्र समन्वयक और अन्य संगठनों के प्रतिनिधियों ने संयुक्त आराधना में भाग लिये।विभिन्न जिले के पादरीयां के. वी जोसेफ, सी. जॉन, फिलिप अब्राहम, सोलोमन जॉर्ज, क्षेत्र समन्वयक पादरी जोसेफ जॉय, पादरी फिलिप जॉन, पश्चिम जिला सचिव पादरी ए। के। रेजी और ग्रेटर दिल्ली पूर्वी जिले के उपाध्यक्ष पादरी जेम्स मैथ्यू ने संयुक्त आराधना  में भाग लिया। पूर्वी जिला सचिव पादरी. जीजो जॉय ने धन्यवाद एवं आभार व्यक्त किया। पादरी. बीनू जॉनसन और भाई साजी पॉल के नेतृत्व में आईपीसी दिल्ली राज्य पूर्वी जिला गायक दल ने आत्मा से भरपूर आराधना का नेतृत्व किया। आईपीसी दिल्ली राज्य उपाध्यक्ष पादरी के. वी जोसफ की प्रार्थना और पादरी.के।जॉय के आशीर्वाद के साथ बैठक समाप्त हुई।

https://www.facebook.com/events/855389315970719/

 

 

Comments are closed.