ഐപിസി ഡൽഹി സ്റ്റേറ്റ് ന് പുതിയ ഭരണ സമിതിനിലവിൽ വന്നു

ഐപിസി ഡൽഹി സ്റ്റേറ്റ് ന് 2024-2028 പ്രവർത്തന വർഷത്തേക്ക് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. 2024 ഏപ്രിൽ 13 ന് രാവിലെ 9 മണി മുതൽ ഡൽഹി രാജ് നിവാസ് മാർഗിലുള്ള നിഷേമാൻ സ്കൂൾ ഓഡിറ്റോറിയത്തിൽ കൂടിയ ജനറൽ ബോഡിയിലാണ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തത്. സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഷാജി ഡാനിയേൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. സാം ജോർജ് പിന്നിട്ട വർഷത്തെ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സ്റ്റേറ്റ് ട്രഷറർ ബ്രദർ ജോൺസൺ മാത്യു കണക്കുകൾ അവതരിപ്പിച്ചു. വിവിധ ബോർഡുകളുടെ പ്രതിനിധികൾ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. തുടർന്ന് 2024-2028 പ്രവർത്തന വർഷത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഡോ. ഷാജി ഡാനിയേൽ പ്രസിഡന്റ് ആയും, പാസ്റ്റർ കെ. വി. ജോസഫ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ സാം ജോർജ് സെക്രട്ടറിയായും, ബ്രദർ ഷിബു കെ ജോർജ് ജോയിന്റ് സെക്രട്ടറിയായും ബ്രദർ ജോൺസൺ മാത്യു ട്രെഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ 31 അംഗങ്ങൾ അടങ്ങുന്ന കൌൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു.

आईपीसी दिल्ली राज्य के लिए एक नई शासी निकाय के रूप में अस्तित्व में आई है।

आईपीसी दिल्ली राज्य ने परिचालन वर्ष 2024-2028 के लिए एक नई गवर्निंग बॉडी का चुनाव किया है। 13 अप्रैल 2024 को सुबह 9 बजे से निशेमन स्कूल ऑडिटोरियम, राज निवास मार्ग, दिल्ली में आयोजित आम सभा में नई गवर्निंग बॉडी का चुनाव किया गया। प्रदेश अध्यक्ष डाॅ. शाजी डेनियल ने बैठक की अध्यक्षता की। राज्य सचिव पादरी. सैम जॉर्ज ने पिछले वर्ष की रिपोर्ट प्रस्तुत की। राज्य कोषाध्यक्ष भाई जॉनसन मैथ्यू ने वित्तीय विवरण पेश किये। विभिन्न बोर्डों के प्रतिनिधियों ने पिछले वर्ष की गतिविधि रिपोर्ट प्रस्तुत की। फिर कार्य वर्ष 2024-2028 के लिए हुए चुनाव में डाॅ. शाजी डेनियल अध्यक्ष के रूप में , पादरी के. वी। जोसेफ को उपाध्यक्ष भी चुना गया। पादरी सैम जॉर्ज को सचिव और भाई शिबू के जॉर्ज को संयुक्त सचिव और भाई जॉनसन मैथ्यू को कोषाध्यक्ष भी चुना गया।एक्जीक्यूटिव के अलावा 31 सदस्यीय परिषद के सदस्यों को भी चुना गया।

Comments are closed.